പയ്യന്നൂർ എം എൽ എ വി .കുഞ്ഞികൃഷ്ണന്സ്വീകരണം നൽകി
പയ്യന്നൂർ: സത്യപ്രതിജ്ഞക്ക് ശേഷം നാട്ടിലെത്തിയ എം എൽ എ ക്ക് പയ്യന്നൂർ എഡുക്കേഷണൽ സൊസൈറ്റി പ്രവർത്തകർ ഊഷ്മളമായ വരവേൽപ്പു നൽകി .സൊസൈറ്റി ഓഫീസിൽ വെച്ച്പ്രസിഡണ്ട് തേജ് രാജ് ജി മല്ലരുടെ നേതൃത്വത്തിൽ ഡയരക്ടർമാരും ജീവനക്കാരും ചേർന്ന് സ്വീകരിച്ചു. സൊസൈറ്റി ഓഫീസിൽ ചേർന്ന സ്വീകരണ യോഗത്തിൽ പ്രസിഡൻ്റ് തേജ് രാജ് ജി മല്ലർ അദ്ധ്യക്ഷത വഹിച്ചു .
സെക്രട്ടറി മണിയറ ചന്ദ്രൻ സ്വാഗതം പറഞ്ഞു. കോൺഗ്രസ് ജില്ലാ സെക്രട്ടറി എം കെ രാജൻ, വൈസ് പ്രസിഡണ്ട് എം പി മധുസൂദനൻ, സയരക്ടർമാരായ കെ ടി സഹദുള്ള, ഇടവലത്ത് ജനാർദ്ദനൻ,അഡ്വ: ഡി കെ ഗോപിനാഫ് , ഗംഗാധരൻ മേലേട ത്ത് , സിയാലി സൈനുദ്ദീൻ , വി വി രമേശൻ , എം ഗണേഷ് ഷേണായി,കെ ടി ഹരീഷ് എന്നീവർ ആശംസകൾ നേർന്നു .
മറുപടി പ്രസംഗത്തിൽ പയ്യന്നൂർ എം എൽ എ ആയ തനിക്ക് തിരുവനന്തപുരത്ത് ലഭിച്ച ഊഷ്മളമായ സ്വീകരണത്തെ അനുസ്മരിക്കുകയും പയ്യന്നൂർ എഡുക്കേഷണൽ സൊസൈറ്റിക്ക് കീഴിലുള്ള സ്ഥാപനങ്ങൾക്ക് സർക്കാരിൽ നിന്നും ലഭ്യമാകേണ്ട സഹായങ്ങൾക്ക് തൻ്റെ ഒരു കൈയൊപ്പ് വാഗ്ദാനം ചെയ്യുകയും ചെയ്തു. ട്രഷറർ കെ കെ സുരേഷ് കുമാർ നന്ദിയും പറഞ്ഞു.
.jpg)

