ഒക്ടേവ് കലാശ്രേഷ്ഠ പുരസ്കാരം പയ്യന്നൂർ കൃഷ്ണൻ കുട്ടി മാസ്റ്റർക്ക് സമ്മാനിക്കും

Octave Kalasreshtha Award to be presented to Master Payyannur Krishnankutty

കണ്ണൂർ: സി കെ പണിക്കർ ഭാഗവതർ സ്മാരക ഒക്ടേവ് കലാശ്രേഷ്ഠ പുരസ്കാരം പ്രമുഖ ഓട്ടൻ തുള്ളൽ ആചാര്യൻ പയ്യന്നൂർ കൃഷ്ണൻ കുട്ടി മാസ്റ്റർക്ക് സമ്മാനിക്കാൻ തീരുമാനിച്ചതായി രക്ഷാധികാരി ഡോ: കാഞ്ഞങ്ങാട് രാമചന്ദ്രൻ മാസ്റ്റർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 

മെയ് 24 ന് ചെറുവത്തൂർ പഞ്ചായത്തിലെ ഇ എം എസ് ഓപ്പൺ സ്റ്റേഡിയത്തിൽ നടക്കുന്ന കുടുംബസംഗമത്തിൽ ഉച്ചതിരിഞ്ഞ് 2.30 ന് പുരസ്കാരംകൈമാറും. കാസർഗോഡ് ജില്ലയിലെ പൊതു വിദ്യാലയങ്ങളിൽ സംഗീതാഭിരുചിയുള്ള അദ്ധ്യാപകരുടെ സംഘടനയാണ് ഒക്ടേവ് മ്യൂസിക് ക്ലബ്ബ്. പതിനായിരത്തി ഒന്ന് രൂപയും മൊമന്റോവും പൊന്നാടയുമാണ് പുരസ്കാരം.വാർത്താസമ്മേളനത്തിൽ പ്രസിഡൻ്റ് ഷജിത് ലാൽ പി പി , സിക്രട്ടറിരവി , ട്രഷറർ കെ.പി ലക്ഷ്മണൻ  എന്നിവരും പങ്കെടുത്തു.

Tags