പയ്യന്നൂർ കോറോം സെൻട്രലിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു
Jul 30, 2025, 10:43 IST
പയ്യന്നൂര്‍: ഓടിക്കൊണ്ടിക്കുന്ന കാര്‍ കത്തിനശിച്ചു.കോറോം സെന്‍ട്രലില്‍ ഇന്ന് രാത്രി എട്ടേകാലോടെയാണ് സംഭവം.പാടിച്ചാല്‍ സ്വദേശിയുടെ കെ.എല്‍- 13 ഇസഡ് 0794 മാരുതി റിറ്റ്‌സ് കാറാണ് പൂര്‍ണ്ണമായും കത്തി നശിച്ചത്.
കാറിലുണ്ടായിരുന്ന നാലുപേര്‍ കാറില്‍ നിന്ന് പുക ഉയരവെ പുറത്തിറങ്ങി രക്ഷപ്പെട്ടിരുന്നു.പയ്യന്നൂരില്‍ നിന്നെത്തിയ അഗ്നിശമനസേനാണ് തീ അണച്ചത്.
.jpg)


