പയ്യന്നൂർ കണ്ടോത്ത് പെട്രോൾ പമ്പ് ജീവനക്കാരൻ വീടിനകത്ത് തീ കൊളുത്തി മരിച്ചനിലയിൽ
പയ്യന്നൂർ: കണ്ടോത്ത് പെട്രോൾ പമ്പ് ജീവനക്കാരൻ തീ കൊളുത്തി മരിച്ചു.കണ്ടോത്ത്നരിയഞ്ചേരിയിൽ താമസിക്കുന്ന ആലക്കോട് തടിക്കടവിലെ കൂത്തൂർ സുരേഷ് കുമാറിനെ (52) യാണ് വീടിൻ്റെ ഹാളിൽ തീ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയത്. വ്യാഴാഴ്ച വൈകുന്നേരം 5.30 മണിയോടെയാണ് സംഭവം.
വീടിനകത്തു നിന്നും തീയുംപുകയും ബഹളവും ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികൾ ഉടൻ പയ്യന്നൂർ അഗ്നിരക്ഷാസേനയെ വിവരമറിയിക്കുകയായിരുന്നു.അഗ്നി രക്ഷാ സേനയും പയ്യന്നൂർപോലീസും സ്ഥലത്തെത്തുന്നതിനിടയിൽ നാട്ടുകാർ വീടിൻ്റെ വാതിൽ തകർത്ത് തീയണയ്ക്കാൻ ശ്രമം നടത്തിയെങ്കിലും സുരേഷ് കുമാറിൻ്റെ ശരീരം പൂർണമായി കത്തിയിരുന്നു.
സംഭവ സമയത്ത് ഭാര്യയും മക്കളും വീട്ടിലുണ്ടായിരുന്നില്ല. ഇളയ മകനെ ഡോക്ടറെ കാണിക്കാൻ പയ്യന്നൂർ ടൗണിൽ പോയതായിരുന്നു. ഭാര്യ: പലേരി സുജിത. മക്കൾ: ശരത്ത്, ലിജിത്ത്.മൃതശരീരം പോസ്റ്റ്മോർട്ടത്തിനായി പരിയാരത്തെകണ്ണൂർ ഗവ. മെഡിക്കൽ കോളേജിലേ മോർച്ചറിയിലേക്ക്മാറ്റി. പയ്യന്നൂർ പോലീസ് മൃതദേഹം ഇൻക്വസ്റ്റ് നടത്തി.
.jpg)

