ജ്യോതി:ശാസ്ത്ര മണ്ഡലം ഉത്തര മേഖല സമ്മേളനം പയ്യന്നൂരിൽ നടത്തി
പയ്യന്നൂർ :ജ്യോതി:ശാസ്ത്ര മണ്ഡലം ഉത്തര മേഖല സമ്മേളനം പയ്യന്നൂരിൽ നടത്തി.കൈരളി ഓഡിറ്റോറിയം ഹാളിൽ ജ്യോതിശാസ്ത്ര മണ്ഡലംഉത്തര മേഖല സമ്മേളനത്തിൽ സംസ്ഥാന കാര്യാധ്യക്ഷൻ ചെത്തല്ലൂർ വിജയകുമാർ ഗുപ്തൻ അധ്യക്ഷനായി. പ്രസിദ്ധ തന്ത്രിമുഖ്യൻ ബ്രഹ്മശ്രീ തെക്കിനിയേടത്ത് തരണനല്ലൂർ പത്മനാഭൻ ഉണ്ണി നമ്പൂതിരിപ്പാട് ഭദ്രദീപം തെളിയിച്ചു. ജ്യോതിർ ഗണിതാചാര്യ പണ്ഡിറ്റ് സദനം നാരായണ പൊതുവാൾ യോഗം ഉദ്ഘാടനം ചെയ്തു. ജ്യോതിഷം കാലാതിവർത്തിയായ ശാസ്ത്രമാണ് എന്ന് അദ്ദേഹം പറഞ്ഞു. വരാഹമഹിരൻ കഥകളിയുടെ അണിയറയിൽ പ്രവർത്തിച്ചവരെ ആദരിച്ചു. പ്രസിദ്ധനായ ക്ഷേത്രശില്പി ഗുരുപ്രസാദ് വടകരയെ ആദരിച്ചു.
tRootC1469263">പൂരക്കളിയും ജ്യോതിഷവും എന്ന വിഷയത്തിൽ ശ്രീ പീലിക്കോട് രാമചന്ദ്രൻ പണിക്കർ പ്രബന്ധം അവതരിപ്പിച്ചു. ജ്യോതിഷത്തിനെതിരെയും അതിലൂടെ ധർമ്മത്തിനെതിരെയും ധാരാളം ഗൂഡനീക്കങ്ങൾ നടക്കുന്ന ഒരു കാലഘട്ടത്തിൽ കൂടിയാണ് നാം കടന്നു പോകുന്നതെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ ജ്യോതിശാസ്ത്ര മണ്ഡലം പോലെയുള്ള സംഘടനകളുടെ പ്രസക്തി വളരെ വലുതാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി ശ്രേയസ് നമ്പൂതിരി അഭിപ്രായപ്പെട്ടു.
സംസ്ഥാന സംഘടനാ സെക്രട്ടറി ജയകൃഷ്ണൻ എസ് വാര്യർ, സംസ്ഥാന ട്രഷറർ വി ജെ രാജമോഹൻ, അനിൽ പുത്തലത്ത് തുടങ്ങിയവർ സംസാരിച്ചു. ഇതിനുശേഷം ഗോപാലകൃഷ്ണൻ പണിക്കർ മടിക്കൈ, ഡോ. സി എച്ച് സുരേന്ദ്രൻ നമ്പ്യാർ പിലാത്തറ, ജനാർദ്ദനൻ പണിക്കർ കൊടക്കാട് എന്നിവരുടെ നേതൃത്വത്തിൽ മറത്തുകളി നടന്നു. ജ്യോതിശാസ്ത്ര മണ്ഡലം ഉത്തരമേഖല അധ്യക്ഷനായി ശ്രീ ചന്ദ്രകുമാര്‍ മുല്ലശ്ശേരിയെയും, ജനറൽ സെക്രട്ടറിയായി ശ്രീകുമാർ പൊയിലിനെയും തെരഞ്ഞെടുത്തു.
.jpg)


