പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തി തുറന്ന് വൻ മോഷണം ; ഒൻപതു ലക്ഷത്തിൻ്റെ സ്വർണാഭരണങ്ങൾ കവർന്നു
പയ്യന്നൂർ : പയ്യപയ്യന്നൂർ : പയ്യന്നൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പയ്യന്നൂർ കണ്ടങ്കാളി കുറുങ്കടവ് റോഡിൽ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടിൽ പി.മധുസൂദനന്റെ(73)വീട്ടിലാണ് കവർച്ച നടന്നത്.ന്നൂരിൽ പൂട്ടിയിട്ട വീട് കുത്തിത്തുറന്ന് ഒൻപത് ലക്ഷം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കവർന്നതായി പരാതി. പയ്യന്നൂർ കണ്ടങ്കാളി കുറുങ്കടവ് റോഡിൽ താമസിക്കുന്ന പള്ളിക്കുളത്ത് വീട്ടിൽ പി.മധുസൂദനന്റെ(73)വീട്ടിലാണ് കവർച്ച നടന്നത്.
മുൻ വശത്തെവാതിലിന്റെ പൂട്ട് തകർത്ത് അകത്ത് കടന്ന മോഷ്ടാവ് കിടപ്പുമുറിയിലെ അലമാരയിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ് തുണിയുടെ കൂടെ സൂക്ഷിച്ച ഒന്നര പവന്റെ അമേരിക്കൻ ഡയമണ്ട് പിടിപ്പിച്ച ഒരു നെക്ലൈസ്, ഒന്നരപവൻ തൂക്കം വരുന്ന ബ്രേസ് ലെറ്റ്, അരപവൻ തൂക്കം വരുന്ന രണ്ട് ഇയർ സ്റ്റഡ്, ഒരു പവൻ തൂക്കം വരുന്ന രണ്ട് ജിമിക്കി കമ്മൽ, ആറ് ഗ്രാം തൂക്കം വരുന്ന വെഡിംഗ് റിങ്ങ്, ഓരോ പവൻ വീതം തൂക്കം വരുന്ന മൂന്ന് മോതിരം എന്നിവ ഉൾപ്പെടെ എട്ടേകാൽ പവനോളം തൂക്കം വരുന്ന ഒമ്പത് ലക്ഷത്തോളം രൂപയുടെ ആഭരണങ്ങൾ എന്നിവ കവർന്നു.
ഈക്കഴിഞ്ഞ മാർച്ച് 13 ന് രാവിലെ ആറുമണിയോടെ വീടുപൂട്ടി വീട്ടുകാർ മംഗ്ളൂരിലെ ആശുപത്രിയിൽ ചികിത്സാർത്ഥം പോയതായിരുന്നു, ഇന്ന് വ്യാഴാഴ്ച്ച നാട്ടിൽ തിരിച്ചെത്തിയപ്പോഴാണ് കവർച്ച നടന്നത് ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പയ്യന്നൂർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.
പരാതിയിൽ കേസെടുത്ത പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. വിരലടയാള വിദഗ്‌ദ്ധരും ഡോഗ് സ്ക്വാഡും പ്രദേശത്ത് പരിശോധന നടത്തി. രണ്ടു ദിവസം മുൻപ് തൊട്ടടുത്ത കാർപെൻ്റർ തൊഴിലാളി വേണുവിൻ്റെ വീട്ടിലും മോഷണം നടന്നിരുന്നു. വേണു രണ്ടാം തീയതി രാത്രി 9.30 മണിയോടെ വീടു പൂട്ടി മാവിച്ചേരിയിലെ മകളുടെ വീട്ടിലേക്കു പോയതായിരുന്നു രാവിലെ വീട്ടിൽ തിരിച്ചെത്തിയപ്പോഴാണ് മുൻവശത്തെ വാതിൽ കുത്തി തുറന്ന നിലയിൽ കണ്ടത്. അകത്തെ മുറിയിലെ അലമാരയിൽ സൂക്ഷിച്ച ഒരു ജോഡി സ്വർണ്ണ കമ്മൽ മോഷണം പോയിരുന്നു.
.jpg)

