പയ്യന്നൂരിൽ വൻ തീപിടുത്തം; ഇൻ്റീരിയർ സ്ഥാപനം കത്തി നശിച്ചു, ലക്ഷങ്ങളുടെ നഷ്ടം

Major fire in Payyannur; interior design firm gutted, losses run into lakhs

പയ്യന്നൂർ : പയ്യന്നൂരിൽ വൻ തീപിടുത്തം.ബൈപ്പാസ് റോഡിൽ പ്രവർത്തിക്കുന്ന റ്റെസ്സ് വെൽ കൂഷ്യൻ ആൻഡ് കർട്ടൻ വർക്ക്സ് എന്ന ഇൻ്റീരിയർ സ്ഥാപനത്തിൽ ഇന്ന് പുലർച്ചെ | 1.20 നാണ് തീപിടുത്തമുണ്ടായത്. സെൽവൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്ഥാപനമാണ് തീപിടുത്തത്തിൽ കടയിലുണ്ടായിരുന്ന സോഫകൾ, കൂഷൻ നിർമാണത്തിനുള്ള മെഷീനുകൾ എന്നിവ പുർണമായും കത്തിനശിച്ചു. സംഭവസമയത്ത് കടയ്ക്കുള്ളിൽ ഉറങ്ങുകയായിരുന്ന റഷീദ് എന്നയാൾ അത്ഭുതകരമായി രക്ഷപ്പെട്ടു.

വിവരമറിഞ്ഞ് പയ്യന്നുർ ഫയർഫോഴ്‌സ് സ്റ്റേഷനിൽനിന്ന് സ്റ്റേഷൻ ഓഫീസർ സി.പി. രാജേഷിൻ്റെ നേത്യത്വത്തിൽ എത്തിയ അഗ്നിരക്ഷാസേന സമയോചിതമായി ഇടപെട്ട് തീ നിയന്ത്രണവിധേയമാക്കി. സമീപത്തെ മുറിയിൽ, പ്രവർത്തിച്ചിരുന്ന ആർ.ആർ. ഇലട്ര്ട്രിക്സൻസ് എന്ന സ്ഥാപനത്തിലേക്ക് തീ പടരുന്നത് തടയാനായതിനാൽ വൻ ദുരന്തം ഒഴിവായി.

എകദേശം രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം കണക്കാക്കുന്നു.സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫിസർ പി.വി.ദയാൽ ., ഫയർ ആൻഡ് റെസ്‌ക്യൂ ഓഫീസർമാരായ പി.പി.ലിജു, പി.വി.ഷൈജു, എം.അർജുൻ, ബി. കണ്ണൻ., ഹോം ഗാർഡുമാരായ എം.രാജീവൻ ., കെ. എംഗോവിന്ദൻ . എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തത്.

 .

Tags