വിരലിൽ കുടുങ്ങിയ മോതിരം പയ്യന്നൂർ അഗ്നിരക്ഷാസേന മുറിച്ചു നീക്കി
Mar 29, 2026, 10:47 IST
പയ്യന്നൂർ: ദിവസങ്ങളോളം വിരലിൽ കുടുങ്ങിയ നിലയിൽ നീക്കാനാകാതെയിരുന്ന മോതിരം അഗ്നിരക്ഷാസേന മുറിച്ചുമാറ്റി. തൃക്കരിപ്പൂർ കടപ്പുറം സ്വദേശിയായ മാനസിക അസ്വാസ്ഥ്യമുള്ള യുവാവിനെയാണ് ഗുരുതരാവസ്ഥയിൽ പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ കാഷ്വാലിറ്റിയിൽ പ്രവേശിപ്പിച്ചത്.
മോതിരം നീക്കാനാകാതെ വിരലിൽ നീരും പഴുപ്പും വന്നതിനാൽ ആശുപത്രി അധികൃതർ അഗ്നിരക്ഷാസേനയുടെ സഹായം തേടി. തുടർന്ന് സീനിയർ ഫയർ ആൻ്ററെസ്ക്യൂ ഓഫീസർ ദയാൽ പി.വി.യുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ ജിനോ ജോൺ, കലേഷ് വിജയൻ എന്നിവർ ആശുപത്രിയിലെത്തി.ഡോക്ടർമാരുടെ മേൽനോട്ടത്തിൽ അനസ്തേഷ്യ നൽകിയ ശേഷം റിങ് കട്ടർ ഉപയോഗിച്ച് മോതിരം സുരക്ഷിതമായി മുറിച്ചുമാറ്റുകയായിരുന്നു.
.jpg)


