പയ്യന്നൂരിൽ വൻ ലഹരി വേട്ട മയക്കുമരുന്നുമായി യുവതി ഉൾപ്പെടെ മൂന്നു പേർ അറസ്റ്റിൽ

Three people, including a woman, arrested in a major drug bust in Payyannur with drugs

 പയ്യന്നൂർ : പയ്യന്നൂരിൽ വൻമയക്കുമരുന്നുവേട്ട ബാംഗ്ലൂരിൽ നിന്നും മംഗ്ലൂർ വഴി കണ്ണൂരിലേക്ക് കാറിൽ കടത്തുകയായിരുന്ന 10 ലക്ഷത്തിൻ്റെ മാരക ലഹരി മരുന്നുമായി യുവതി ഉൾപ്പെടെ മൂന്നുപേരെറൂറൽ ജില്ലാ പോലീസ് മേധാവിയുടെ ഡാൻസാഫ് സ്ക്വാഡിൻ്റെ സഹായത്തോടെ പയ്യന്നൂർ പോലീസ് പിടികൂടി. 

കണ്ണൂർ ചാലാട് ഹിറ പള്ളിക്ക് സമീപത്തെ നൂറുദ്ദീൻ വില്ലയിലെ നദീർ നൂറുദ്ദീൻ (42), ഭാര്യ അയിന(26), എടക്കാട് നടാൽ വായനശാലയ്ക്ക് സമീപത്തെ നസീമ മൻസിലിൽ കെ.ഷാനിദ് (36) എന്നിവരെയാണ് പയ്യന്നൂർ എസ്.ഐ. പി.വി. അനുശ്രീയുടെ നേതൃത്വത്തിൽ പയ്യന്നൂർ പോലീസും ഡാൻസാഫ് സ് ക്വാഡും ചേർന്ന് പിടികൂടിയത്. ഇന്നലെ രാത്രി 10.15 മണിയോടെ കണ്ടോത്തെ താൽക്കാലിക ഇലക്ഷൻ ചെക്കിംഗ് പോയിൻ്റിന് സമീപം പോലീസ് കൈനീട്ടിയിട്ടും നിർത്താതെ പോയ കാർ പിന്തുടർന്ന പോലീസ് സംഘംഎടാട്ട് കണ്ണങ്ങാട് ക്ഷേത്രത്തിന് സമീപം വെച്ചാണ് കെ. എൽ. 19. എച്ച്,9777 നമ്പർ കാർ പിടികൂടി 41 .140 ഗ്രാം മാരക ലഹരി മരുന്നായഎംഡിഎം എ , 24 എംഡിഎം എ ഗുളികകൾ, 241.21 ഗ്രാം ഹാഷിഷ് ഓയിൽ എന്നിവയും 1, 49,380 രുപയും പിടിച്ചെടുത്തത്. കാറും പ്രതികളുടെ ഫോണും പോലീസ് കസ്റ്റഡിയിലെടുത്തു. പോലീസ് സംഘത്തിൽ ഗ്രേഡ് എസ്.ഐ. സുഭാഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ സജീഷ് എന്നിവരും ഡാൻസാഫ് സ്ക്വാഡ് അംഗങ്ങളും ഉണ്ടായിരുന്നു. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Tags