പയ്യന്നൂര്‍ പള്ളിമൈതാനിയിൽ മരം പൊട്ടി വീണ് പരുക്കേറ്റ വ്യാപാരി മരിച്ചു

A merchant injured after a tree fell on him at the Payyannur Palli Maidan has died.

 പയ്യന്നൂര്‍: പള്ളിമൈതാനിയില്‍ മരം പൊട്ടിവീണ് പരിക്കേറ്റ വ്യാപാരി ചികിത്സയ്ക്കിടെ മരണമടഞ്ഞു. രാമന്തളി ശാദുലി പള്ളി മഹല്ലിലെ ചേനോത്ത് അങ്ങാടിയില്‍ ഇസ്മായിലാ(71) ണ് മരിച്ചത്.

ഞായറാഴ്ച്ചരാത്രി പത്തോടെയായിരുന്നു സംഭവം. പയ്യന്നൂര്‍ നാഷണല്‍ സ്റ്റോര്‍(തയ്യല്‍ മെഷീന്‍ വ്യാപാരം ബി.കെ.എം.ജംഗ്ഷന്‍ ) ഉടമയാണ്.
ഭാര്യ:സി.എച്ച്.ഹൈറുന്നിസ. മക്കള്‍: സുഹൈല്‍, ജുസൈല, മുഹമ്മദ്.

Tags