പയ്യന്നൂരിൽ ബസിനടിയിൽപ്പെട്ട സ്‌കൂട്ടർ യാത്രികൻ അത്ഭുതകരമായി രക്ഷപെട്ടു

A scooter rider in Payyannur had a miraculous escape after ending up under a bus.

പയ്യന്നൂര്‍: ബസിനടിയില്‍പെട്ട സ്‌ക്കൂട്ടര്‍ യാത്രികന്‍ അല്‍ഭുതകരമായി രക്ഷപ്പെട്ടു. പയ്യന്നൂര്‍ പുതിയ ബസ്റ്റാന്റിന് സമീപത്താണ് സംഭവം.കെ.എല്‍-58 എസ്-5533 ശ്രീനിധി എന്ന സ്വകാര്യബസിനടയിലാണ് കെ.എല്‍.60 എന്‍-2990 സ്‌ക്കൂട്ടര്‍ അകപ്പട്ടത്. സ്‌ക്കൂട്ടര്‍ ഓടിച്ച അനേഷ് മാണിയാട്ട് തെറിച്ചു പുറത്തേക്ക് പോയതിനാലാണ് രക്ഷപെട്ടത്. 

ബസിന് അടിയില്‍ പെട്ട സ്‌ക്കൂട്ടര്‍ പയ്യന്നൂര്‍ അസി.സ്റ്റേഷന്‍ ഓഫിസര്‍ കെ.സി.ഷെറില്‍ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യു ഓഫിസര്‍ റജിമോന്‍, ഫയര്‍മാന്‍ ഡ്രൈവര്‍ ജോബിമോന്‍ ജോര്‍ജ്, ഫയര്‍മാന്‍ കെ.കൃഷ്ണരാജ്, ടി.വി.ധനേഷ്, ബി.കണ്ണന്‍, ഹോംഗാര്‍ഡ് മാത്യുജോര്‍ജ്, എം.വി.ശ്രീകാന്ത് എന്നിവര്‍ ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനത്തില്‍ ന്യൂമാറ്റിക്ബാഗ് ഉപയോഗിച്ച് ബസ് ഉയര്‍ത്തി സ്‌ക്കൂട്ടര്‍ പുറത്തെടുത്തു.

Tags