അന്ത്യകർമ്മങ്ങൾ ചെയ്തതിനെ ചൊല്ലിയുള്ള തർക്കം : പയ്യാമ്പലം ശ്മശാനത്തിലെ ജീവനക്കാരന് പരേതയുടെ ബന്ധുക്കളുടെ മർദ്ദനമേറ്റു

Payyambalam funeral

കണ്ണൂർ: കണ്ണൂർ കോർപറേഷൻ്റെ നിയന്ത്രണത്തിലുള്ളപയ്യാമ്പലം ശ്മശാനത്തിലുണ്ടായ സംഘർഷ ത്തിൽ ശ്മശാന തൊഴിലാളി ക്ക് മർദ്ദനമേറ്റു. ശ്മശാന തൊ ഴിലാളിയായ കണ്ണൂർ ചാലാടുള്ള രഞ്ജനാ(51) ണ് മർദ്ദനമേറ്റത്.

കണ്ണിനും നെറ്റി ക്കും പരിക്കേറ്റ രഞ്ജൻ ജില്ലാ ആ ശുപത്രിയിൽ ചികിത്സ തേടി. തിങ്കളാഴ്ച്ച രാവിലെ 11 മണിയോടെ യാണ് സംഭവം. കഴിഞ്ഞ അഞ്ചിന് മരണമടഞ്ഞ

ചാല ഭാഗ ത്തു നിന്നുള്ള സ്ത്രീയുടെ ബന്ധുക്കൾ മൂന്നാം ദിനമായ തിങ്കളാഴ്ച്ച രാവിലെ ഏഴു മണിയോ ടെ ശ്മശാനത്തിൽ കുഴി മൂടൽ ഉൾപ്പെടെയുള്ള അന്ത്യ കർമ്മങ്ങൾക്ക് എത്തിയിരുന്നു. സ്ത്രീയുടെ മൃതദേഹം അട ക്കം ചെയ്ത കളം മൂടി അന്ത്യ കർ മ്മങ്ങൾ ചെയ്‌തതായി കണ്ട തോടെ പ്രശ്നങ്ങൾ തുടങ്ങി.

ശ്‌മശാന തൊഴിലാളികളിൽ നിന്നും ടോക്കൺ നൽകിയപ്പോൾ സംഭവിച്ച വീഴ്ച്ചയാ യിരുന്നു കാരണമായത്. വിവരമറിഞ്ഞ് എത്തിയ കോർപറേഷൻ പബ്ളിക്ക് ഹെൽത്ത് ഇൻസ്പെക്ടർ രാജേഷ് കുമാർ എത്തി പരേതയുടെ ബന്ധുക്കളുമായി ഒത്തുതീർപ്പ് ചർച്ച നടത്തുകയും ചിത വെച്ച മൂടിയകളം തുറക്കുകയും അസ്ഥികൾ എടുത്ത് പയ്യാമ്പലം കടലിൽ ഒഴുക്കുകയും ചെയ്തു. ഇവരിൽ ചിലരാണ് പത്തുമണിയോടെയെത്തി ജോലിയിൽ ഏർപെട്ടിരുന്ന രഞ്ജനെ മർദ്ദിച്ചത്.

ഞായാറാഴ്ച്ചകർമ്മം ചെയ്യാനെ ത്തിയ കൂടാളി സ്വദേശികളെ ശ്മശാനത്തിൽ നി ന്നും വിളിച്ച് കാര്യങ്ങൾ ധരി പ്പിക്കുകയും അവർ തിങ്കളാഴ്ച്ച ഉച്ചയോടെ വീണ്ടും കർമ്മങ്ങൾ ചെയ്യുകയുമായിരുന്നു. കോർ പറേഷൻ തുടരുന്ന അവഗണ നയാണ് ഇന്നത്തെ പ്രശ്ന ങ്ങൾക്ക് കാരണമായതെന്ന് മ രണപ്പെട്ടവരുടെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ ആരോപി ച്ചു. സംഭവത്തെ തുടർന്ന് പ യ്യാമ്പലം ശ്മശാനത്തിൽ മണി ക്കൂറുകളോളം സംസ്കാരം വൈകി.

വിവരമറിഞ്ഞ് കോർ പറേഷൻ ആ ആരോഗ്യകാര്യ സ്ഥിരം സമിതി അധ്യക്ഷ ശ്രീ ജ മഠത്തിൽ, കൗൺസിലർമാ രായ ഉമേഷ് കണിയാങ്കണ്ടി, അനൂപ് ബാലൻ, മുഹമ്മദ് ഷി ബിൽ, കോർപറേഷൻ ക്ലീൻ സിറ്റി മാനേജർ രാജീവൻ തു ടങ്ങിയവർ സ്ഥലത്ത് എത്തി യിരുന്നു.

Tags