പയ്യാമ്പലത്ത് ബൈക്ക് വൈദ്യുതി തൂണിൽ ഇടിച്ച് യുവാവിന് ദാരുണാന്ത്യം

A young man died tragically after his bike crashed into an electricity pole in Payyambalam
A young man died tragically after his bike crashed into an electricity pole in Payyambalam

കണ്ണൂർ: കണ്ണൂർ പയ്യാമ്പലം ബീച്ച് റോഡിൽ  ബൈക്ക് വൈദ്യുതി തൂണിൽഇടിച്ച് യുവാവിന് ദാരുണാന്ത്യം. കണ്ണൂർ സൗത്ത് ബസാർ മക്കാനിക്ക് സമീപത്തെ ഹാജിറ മാൻഷനിൽ സാജിദ് മുഹമ്മദ് ഹുസൈൻ്റെയും ഫാമിയുടെയും മകൻ സയ്യിദ് ഹംദാൻ ഹുസൈനാ (19) ണ് മരിച്ചത്. ഇന്ന് പുലർച്ചെ പയ്യാമ്പലം കൃഷ്ണ ബീച്ച് റിസോർട്ടിന് സമീപമായിരുന്നു അപകടം. ശ്രീചന്ദ് ആശുപത്രിയിൽ ചികിൽസയിലിരിക്കെയാണ് മരിച്ചത്.

tRootC1469263">

മംഗളൂരു യേനപ്പോയ ആർട്സ് കോളേജിൽ രണ്ടാം വർഷ ബി.ബി.എ വിദ്യാർത്ഥിയാണ് ഹംദാൻ. സഹോദരങ്ങൾ: ഫലഖ്, ബതൂൽ, ഈസ. ഖബറടക്കം ഇന്ന് ഉച്ചകഴിഞ്ഞ് മക്കാനി ഖബർസ്ഥാനിൽ. നടക്കും.

Tags