പയ്യാമ്പലം ശ്മശാനം നവീകരണം : മേയറുടെ നേതൃത്വത്തിൽ അയൽ സംസ്ഥാനങ്ങളിൽ പഠന യാത്ര നടത്തി

Payyambalam Crematorium Renovation: Study tour to neighboring states led by Mayor

കണ്ണൂർ: കോർപറേഷനിലെ പയ്യാമ്പലം ശ്മശാനം നവീകരണത്തിന് തുടക്കം കുറിച്ച് കണ്ണൂർ കോർപറേഷൻ. മേയർ അഡ്വ.പി ഇന്ദിരയുടെ നേതൃത്വത്തിലുള്ള പുതിയ ഭരണസമിതിയുടെ പ്രധാന പ്രഖ്യാപനങ്ങളിലൊന്നായ ശ്മശാന നവീകരണവും സൗന്ദര്യവൽക്കരണത്തിന്റെയും ആദ്യപടിയായി മേയറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവും അയൽ സംസ്ഥാനത്തെ വിവിധ ശ്മശാനങ്ങളിലെത്തി പ്രവർത്തനം നേരിൽ കണ്ട് വിലയിരുത്തി.

പരിസ്ഥിതിക്കിണങ്ങിയതും ആചാര അനുഷ്ഠാനങ്ങൾക്കും പ്രദേശവാസികളുടെ അഭിപ്രായത്തിന് മുൻഗണന നൽകുന്നതുമായ നവീകരണ പദ്ധതികളെക്കുറിച്ചാണ് നിലവിൽ മുൻഗണന നൽകുന്നത്. നിലവിൽ 5 കോടി രൂപ ചിലവഴിച്ച് നടത്തുന്ന നവീകരണ പദ്ധതിയുടെ ഡിറ്റെയിൽഡ് പ്രൊജക്റ്റ് റിപോർട്ട്(ഡിപിആർ)ഇതിനകം തയ്യാറായിട്ടുണ്ട്. തമിഴ്നാട് കൊയമ്പത്തൂരിൽ ഉൾപ്പെടെ സന്ദർശനം നടത്തിയ സംഘത്തിന്റെ നിർദ്ദേശങ്ങൾ കൂടി പരിഗണിച്ചാവും പദ്ധതിക്ക് അന്തിമ രൂപം നൽകുക.

ഇതോടൊപ്പം കോർപറേഷൻ പരിധിയിലുള്ള ചേലോറ, എടക്കാട് എന്നിവിടങ്ങളിലെ ശ്മശാനങ്ങളും നവീകരിക്കും. പയ്യാമ്പലത്തെ പരമ്പരാഗത രീതിയിലുള്ള ശ്മശാനത്തിന്റെ പ്രവർത്തനത്തിൽ കോടതി വിധി നിലനിൽക്കുന്നതിനാൽ വാതക, വൈദ്യുതി ശ്മശാനങ്ങൾ എന്നിവയും പരിഗണനയിലുണ്ട്. ഇതുൾപ്പെടെ നവീകരണ പ്രവൃത്തിക ൾ എത്രയും വേഗത്തിൽ തുടക്കം കുറിക്കാനുള്ള നടപടികളിലാണ് കോർപറേഷൻ. മേയർക്കു പുറമേ സ്ഥിരം സമിതി അധ്യക്ഷരായ ശ്രീജ മഠത്തിൽ, റിജിൽ മാക്കുറ്റി,അഡ്വ.ലിഷ ദീപക്, വി കെ മുഹമ്മദലി,അഡ്വ. സോന ജയറാം  കോർപറേഷൻ സെക്രട്ടറി വിനു സി കുഞ്ഞപ്പൻ , ക്ലീൻസിറ്റി മാനേജർ ഷൈൻ പി ജോസ് എന്നിവരും അയൽ സംസ്ഥാനങ്ങളിലെ ശ്മശാനങ്ങളുടെ പ്രവർത്തനം വിലയിരുത്താനെത്തിയ സംഘത്തിലുണ്ടായിരുന്നു.

Tags