റെഡ് മറൈനേഴ്സിന്റെ നേതൃത്വത്തിൽ കണ്ണൂർ പയ്യാമ്പലം ബീച്ച് ശുചീകരിച്ചു; ഒപ്പം സ്തനാര്‍ബുദ ബോധവല്‍കരണവുമായി 'അവള്‍ക്കൊപ്പം' കാമ്പെയ്നും

Payyambalam beach cleaned under the leadership of Red Mariners; along with the 'Avalkhet' campaign to raise awareness about breast cancer

 

കണ്ണൂർ: കണ്ണൂർ വാരിയേഴ്സ് എഫ്.സിയുടെ ആരാധക കൂട്ടായ്മയായ റെഡ് മറൈനേഴ്സ് മാതൃകാപരമായ പ്രവർത്തനങ്ങളിലൂടെ ശ്രദ്ധേയമാകുന്നു. സൂപ്പർ ലീഗ് കേരളയുടെ സസ്റ്റെയ്നബിൾ പാർട്ണറായ ഗ്രീൻ റിവാർഡ്സുമായി സഹകരിച്ച് റെഡ് മറൈനേഴ്സ് പയ്യാമ്പലം ബീച്ച് ശുചീകരിച്ചു.സൂപ്പർ ലീഗ് കേരളയുടെ പരിസ്ഥിതി സംരക്ഷണ പദ്ധതിയായ 'ഒരു ഗോളിന് മൂന്ന് ടൺ ട്രാഷ്' എന്ന ആശയത്തിന്റെ ഭാഗമായാണ് ഈ ശുചീകരണ യജ്ഞം സംഘടിപ്പിച്ചത്. ആരാധക കൂട്ടായ്മയോടൊപ്പം ചിന്മയ ആർട്സ് & സയൻസ് വിമൻസ് കോളേജിലെ വിദ്യാർത്ഥികളും റാന്തൽ റെസ്റ്റോറന്റിലെ തൊഴിലാളികളും പരിപാടിയിൽ പങ്കാളികളായി. ശുചീകരണത്തിലൂടെ ഏകദേശം 350 കിലോഗ്രാമോളം മാലിന്യമാണ് പയ്യാമ്പലം ബീച്ചിൽ നിന്ന് ശേഖരിച്ചത്.

Payyambalam beach cleaned under the leadership of Red Mariners; along with the 'Avalkhet' campaign to raise awareness about breast cancer

'അവൾക്കൊപ്പം, ജീവിതത്തിനൊപ്പം' കാമ്പെയ്ൻ

പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങൾക്കൊപ്പം സ്തനാർബുദ ബോധവൽക്കരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റെഡ് മറൈനേഴ്സ്. കണ്ണൂർ വാരിയേഴ്സ് എഫ്.സി - കാലിക്കറ്റ് എഫ്.സി മത്സരത്തിന് മുന്നോടിയായി 'അവൾക്കൊപ്പം, ജീവിതത്തിനൊപ്പം' എന്ന സന്ദേശമുയർത്തി ഗാലറിയിൽ ആരാധകർ ബാനർ ഉയർത്തി. പിങ്ക് ബലൂണുകളും ബാനറുകളും ഉയര്‍ത്തിയായിരുന്നു ആരാധകർ ഈ കാമ്പെയ്നിൽ പങ്കുചേർന്നത്.

സൂപ്പർ ലീഗ് കേരള കെയേഴ്സിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'പിങ്ക് ഒക്ടോബർ' കാമ്പെയ്നോടനുബന്ധിച്ചാണ് ഈ പ്രവർത്തനം സംഘടിപ്പിച്ചത്. സ്തനാർബുദത്തെക്കുറിച്ച് ജനങ്ങളിൽ അവബോധം വർദ്ധിപ്പിക്കുക, നേരത്തെയുള്ള പരിശോധനയുടെയും രോഗനിർണ്ണയത്തിന്റെയും പ്രാധാന്യം ഓർമ്മിപ്പിക്കുക, രോഗബാധിതർക്ക് പിന്തുണയേകുക എന്നിവയാണ് രണ്ടാഴ്ച നീളുന്ന ഈ കാമ്പെയ്ന്റെ പ്രധാന ലക്ഷ്യം.

Tags