പയ്യാമ്പലത്തെ സ്കൂൾ ബസും ഓഫീസും തകർത്തയാൾ പിടിയിൽ

Person who vandalized school bus and office at Payyambalam arrested.

​കണ്ണൂർ: പയ്യാമ്പലം ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഓഫീസും ബസും അടിച്ചു തകർത്തയാൾ പിടിയിൽ. തമിഴ്‌നാട് സേലം സ്വദേശിയായ മുരുകേശനാണ് കണ്ണൂർ ടൗൺ ഇൻസ്പെക്ടർ എസ്. കൈലാസ്‌നാഥിന്റെ നിർദേശപ്രകാരം എസ്.ഐ. ടി.എം.വിപിനിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. 

ചൊവ്വാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. സ്കൂളിന് മുന്നിൽ നിർത്തിയിട്ടിരുന്ന ബസിന്റെ ഒരു ഭാഗത്തെ ചില്ലുകൾ പൂർണമായി തകർത്തു. ബസിനകത്ത് കല്ലുകളും കാണപ്പെട്ടിരുന്നു. വി.എച്ച്.എസ്.ഇ ഓഫീസിന്റെ വാതിൽ ചില്ലുകളും ഈയാൾ തകർത്തു. രാവിലെ ജീവനക്കാരെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയിൽപെട്ടത്. പ്രധാനധ്യാപകന്റെ പരാതിയിൽ പോലീസ് കേസ് എടുത്തു നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. ഇയാൾ അക്രമം നടത്തുന്നതിന്റെ സി.സി.ടി.വി ദൃശ്യം പോലീസിന് ലഭിച്ചിരുന്നു.

Tags