പയ്യാമ്പലത്ത് നിയന്ത്രണം വിട്ട കാർ തട്ടുകടയും മതിലും തകർത്തു
കണ്ണൂർ: പയ്യാമ്പലം റോഡിൽനിയന്ത്രണം വിട്ട കാർ തട്ടുകടയിലേക്ക് ഇടിച്ചുകയറി അപകടം. ഇടിച്ച കാർ ശ്‌മശാനത്തിൻ്റെ മതിലും തകർത്താണ് നിന്നത്. പയ്യാമ്പലത്ത് ഇന്ന് പുലർച്ചെ നാലരയോടെ യാണ് സംഭവം. കാറിലുണ്ടായിരുന്ന പെൺകുട്ടികൾ ഉൾപ്പെ ടെയുള്ളവർക്ക് നിസാര പരിക്കേറ്റു.പള്ളിയാംമൂല ഭാഗത്തു നിന്നും പയ്യാമ്പലം ഭാഗത്തേക്ക് വ രികയായിരുന്ന കാറാണ് അപകടത്തിൽ പെട്ടത്.
പയ്യാമ്പല ത്തെ ശ്മശാനമതിലിനോട് ചേർന്നുള്ള ജോഷിയുടെ തട്ടുകട യിലേക്കാണ് ഇടിച്ചു കയറിയത്. തട്ടുകടയിലെ സാധനങ്ങൾ മുഴുവൻ റോഡിൽ ചിതറിയ നിലയിലാണ്. തട്ടുകടയിൽ മാ ത്രം ഏകദേശം അരലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായാ ണ് കണക്കാക്കുന്നത്. കോർപറേഷൻ്റെ അധീനതയിലുള്ള മ തിലും ഭാഗികമായി തകർന്നു. വിവരമറിഞ്ഞ് ടൗൺ പൊലീ സും കോർപറേഷൻ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് കരുതുന്നു.
.jpg)

