പട്ടുവം വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും ; 45 ലക്ഷം രൂപ അനുവദിച്ചതായി എം വിജിൻ എം എൽ എ


തളിപ്പറമ്പ : പട്ടുവം വില്ലേജ് ഓഫീസ് ഇനി സ്മാർട്ടാകും. പട്ടുവം വില്ലേജ് ഓഫീസിനെ സ്മാർട്ട് വില്ലേജ് ഓഫീസാക്കി ഉയർത്തുന്നതിന് 45 ലക്ഷം രൂപ അനുവദിച്ചതായി എം വിജിൻ എം എൽ എ അറിയിച്ചു.
സ്മാർട്ട് വില്ലേജ് ഓഫീസിനായി പുതിയ കെട്ടിടം നിർമ്മിക്കും. കെട്ടിടത്തിൽ ഓഫീസ് റൂം, ഫ്രണ്ട് ഓഫീസ്, കംപ്യൂട്ടർ സംവീധാനങ്ങൾ, റെക്കോർഡ് റൂം, ഇരിപ്പിടങ്ങൾ, ഡൈനിംഗ് ഹാൾ, ശുചിമുറി ഉൾപ്പടെ ഉണ്ടാകും.
നിലവിലുള്ള കെട്ടിടത്തിന്റെ ശോചനീയാവസ്ഥക്ക് പരിഹാരമാകുന്നതോടൊപ്പം പുതിയ വില്ലേജ് ഓഫീസിൽ എത്തി
ചേരുന്നവർക്ക് മികച്ച സേവനങ്ങൾ നൽകാൻ സാധിക്കുമെന്നും എം എൽ എ പറഞ്ഞു.
പട്ടുവം കച്ചേരിയിലാണ് നിലവിലുള്ള വില്ലേജ് ഓഫീസ് പ്രവർത്തിക്കുന്നത് .രണ്ടര സെൻ്റ് സ്ഥലത്താണ് ഓഫീസ് കെട്ടിടം നിലകൊള്ളുന്നത്. സ്ഥല സൗകര്യമില്ലാത്തതിനാൽ ഓഫീസിൻ്റെ പ്രവർത്തനത്തെ സാരമായി ബാധിക്കുന്നുണ്ട് .