പട്ടുവം ഗവ: മോഡൽ റസിഡൻഷ്യൽ സ്കൂളിൽ നിന്നും കാണാതായ 12 വയസുകാരനെ കണ്ടെത്തി

Pattuvam Govt: 12-year-old boy missing from Model Residential School found
Pattuvam Govt: 12-year-old boy missing from Model Residential School found



തളിപ്പറമ്പ്: പട്ടുവം ഗവ.മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കൂളില്‍ നിന്ന് കാണാതായ 12 വയസുകാരനെ കണ്ടെത്തി.ഇന്നലെ രാവിലെ എട്ടരക്കാണ് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയെ കാണാതായത്.ഇത് സംബന്ധിച്ച് സ്‌ക്കൂളിന്റെ മാനേജര്‍ കം റസിഡന്റ് ട്യൂട്ടര്‍ ഉദയഗിരി സ്വശി കെ.കെ.നിധീഷിന്റെ പരാതിയില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു.

tRootC1469263">

ഇന്നലെ രാത്രി ഏഴരയോടെ കരിവെള്ളൂരില്‍വെച്ചാണ് കുട്ടിയെ കണ്ടെത്തിയത്.റോഡിലൂടെ നടന്നുപോകവെയാണ് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത്.കുറച്ചുനാളുകള്‍ക്ക് മുൻപും സഹോദരങ്ങളായ രണ്ട് വിദ്യാര്‍ത്ഥികളെ സ്‌ക്കൂളില്‍ നിന്ന് കാണാതായിരുന്നു. ഇതിനു ശേഷമാണ് മറ്റൊരു സംഭവം കൂടി നടക്കുന്നത്.

Tags