കണ്ണൂരിൽ പത്തുക്കാലൻ തറവാട് മഹാകുടുംബ സംഗമം ഡിസംബർ 28 ന് മുഴപ്പിലങ്ങാട് ബീച്ചിൽ നടത്തും
കണ്ണൂർ : അഞ്ചരക്കണ്ടിയിലെ ചിരപുരാതനമായ തറവാടായ പത്തുക്കാലൻ തറവാട് മഹാകുടുംബ സംഗമം ഡിസംബർ 28 ന് മുഴപ്പിലങ്ങാട് ബീച്ചിൽ നടക്കുമെന്ന് സംഘാടകർ കണ്ണൂർ പ്രസ് ക്ളബ്ബിൽ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കേരളത്തിലെ വിവിധ ജില്ലകളിൽ നിന്നും വിദേശത്തുനിന്നുമായി അയ്യായിരത്തിലേറെപ്പേർ കുടുംബസംഗമത്തിൽ പങ്കെടുക്കും. മുഴപ്പിലങ്ങാട് ബീച്ചിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിലാണ് കുടുംബ സംഗമം നടക്കുക. രാവിലെ 9.30 ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ അബ്ദുല്ല ഹാജി അദ്ധ്യക്ഷനാകും. പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ്തങ്ങൾ കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് എം.എൽ. എന്നി മുഖ്യാതിഥികളാവും ഡിജിറ്റൽ സുവനീർ പ്രകാശനം പി.കെ ഷർഫീന നിർവ്വഹിക്കും.തറവാട് ചരിത്ര വഴികളിലൂടെയെന്ന വിഷയത്തിൽ എം.ടി കുഞ്ഞു മാസ്റ്റർ വിഷയാവതരണം നടത്തും.
സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം ഒ.വി ജാഫർ, വാർഡ് അംഗം കെ. രാജേഷ് എന്നിവർ പങ്കെടുക്കും. ഇൻ്റർനാഷനൽ ട്രെയ്നർ ഡോ. സുലൈമാൻ മേൽപ്പത്തൂർ പരിശീലന ക്ളാസെടുക്കും. ഉച്ചയ്ക്ക് ഒരു മണിക്ക് നടക്കുന്ന വനിതാസംഗമം കണ്ണൂർ കോർപറേഷൻ പടന്ന ഡിവിഷൻ കൗൺസിലർ ഷമീമ ടീച്ചർ ഉദ്ഘാടനം ചെയ്യും തുടർന്ന് കുടുംബാംഗങ്ങളുടെ കലാപരിപാടികൾ, ഫലസ്തീൻ ഐക്യദാർഡ്യ സ്കിറ്റ് എന്നിവ നടക്കും. വൈകിട്ട് മൂന്നിന് നടക്കുന്ന ആദ സമ്മേളനത്തിൽ എം.കെ. അബ്ദുൽ ഖാദർ അദ്ധ്യക്ഷനാകും പി.പി. വി ഹയാഷ് , ടി. പി സിറാജ്, ഷഫീൽ കൂർ എന്നിവർ പങ്കെടുക്കും കുടുംബത്തിലെ ഖുർ ആൻ ഹാഫിളുമാരെയും കുടുംബശാഖകളിലെ തല മുതിർന്നവരെയും ആദരിക്കും. സർട്ടിഫിക്കറ്റ് വിതരണ ഉദ്ഘാടനം സിദ്ദിഖ് പാളയംനിർവഹിക്കും. വൈകിട്ട് ആറിന് ലഹരിക്കെതിരെ ബോധവൽക്കരണ പ്രതിജ്ഞ, 6.30 ന് ഫാമിലി ഉംറ നറുക്കെടുപ്പും സമാപന സമ്മേളനവും നടക്കും. വാർത്താ സമ്മേളനത്തിൽ സ്വാഗത സംഘം ചെയർമാൻ അബ്ദുള്ള ഹാജി, ഒ.വി. ജാഫർ, എം.കെ നൗഷാദ്, സി.പി നാസർ എന്നിവർ പങ്കെടുത്തു.
.jpg)


