പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിൽ വാർഡിലെ കട്ടിൽ തകർന്ന് വീണ് വയോധികനായരോഗിക്ക് പരുക്കേറ്റു

An elderly patient sustained injuries after a hospital bed collapsed at the Kannur Government Medical College in Pariyaram.

പരിയാരം: പരിയാരത്തെ കണ്ണൂർ ഗവ.മെഡിക്കൽ കോളേജിൽ വാർഡിലെകട്ടിൽ തകർന്ന് വീണ് രോഗിയായ വയോധികന് പരുക്കേറ്റു. മെഡിസിൻ വാർഡായ 804 ൽ ചൊവ്വാഴ്ച വൈകിട്ട് 4:18 നാണ് അപകടം നടന്നത്.ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് നവംബർ 23 ന് അഡ്മിറ്റായ പഴയങ്ങാടി ഏഴോം കണ്ണോം സ്വദേശിഎ കെ പ്രഭാകരൻ (62) നാണ്പരിക്കേറ്റത്ഇരുമ്പ് കട്ടിലിന്റെ ഒരു ഭാഗം തകർന്ന് വയോധികൻ പൊട്ടിയ ഭാഗത്തെ ഇടയിൽ കൂടി താഴെ വീഴുകയായിരുന്നു.

കട്ടിൽ പൊട്ടിയ വിവരം പരാതിയായി പറഞ്ഞപ്പോൾ ആശുപത്രി പി. ആർ ഒ യും അധികൃതരും മോശമായി പെരുമാറിയതായും പ്രഭാകരന്റെ ബന്ധുക്കൾ ആരോപിച്ചു. അടുത്ത കാലത്തായി നിരവധി പരാതികളാണ് പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളേജിലെ അനാസ്ഥയെ കുറിച്ചു ഉയരുന്നത്. രോഗികളിൽ നിന്നും കൂട്ടിരിപ്പുകാരിൽ നിന്നും ഉയരുന്ന പരാതികൾക്ക് നടപടി സ്വീകരിക്കാൻ ആശുപത്രി അധികൃതർ തയ്യാറാകുന്നില്ലെന്ന ആരോപണവും ഉയരുന്നുണ്ട്.

Tags