തദ്ദേശ പൊതുതിരഞ്ഞെടുപ്പിനുള്ള ഒരുക്കം പൂർത്തിയായി: പത്തനംതിട്ട ജില്ലാ കലക്ടർ

PATHANAMTHIGTTACOLLECTOR
PATHANAMTHIGTTACOLLECTOR

പത്തനംതിട്ട  : തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പിന് ജില്ലയിൽ ഒരുക്കം പൂർത്തിയായതായി ജില്ല തിരഞ്ഞെടുപ്പ് വരണാധികാരിയായ ജില്ല കലക്ടർ എസ് പ്രേം കൃഷ്ണൻ. കലക്ടറേറ്റ് പമ്പ കോൺഫറൻസ് ഹാളിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജില്ല കലക്ടർ.വോട്ടിംഗ് മെഷീനിൽ സ്ഥാനാർഥിയുടെ പേരും ചിഹ്നവും അടങ്ങുന്ന ബാലറ്റ് പേപ്പർ സെറ്റ് ചെയ്ത് സ്‌ട്രോം ഗ് റൂമിലേക്ക് മാറ്റി. ജില്ലയിലെ 12 സ്‌ട്രോംഗ് റൂമുകൾക്ക് കർശന പൊലിസ് സുരക്ഷ ഏർപെടുത്തി. വോട്ടിംഗ് മെഷീനുകളുടെയും തിരഞ്ഞെടുപ്പ് സാമഗ്രികളുടെയും വിതരണം ഡിസംബർ എട്ട് രാവിലെ എട്ടിന് ജില്ലയിലെ 12 വിതരണ കേന്ദ്രങ്ങളിൽ നടക്കും.

tRootC1469263">

ജില്ലയിലെ 53 ഗ്രാമപഞ്ചായത്തിലായി 833 നിയോജകമണ്ഡലങ്ങളിലും എട്ട് ബ്ലോക്ക് പഞ്ചായത്തിലായി 114 നിയോജകമണ്ഡലങ്ങളിലും നാല് നഗരസഭകളിലായി 135 നിയോജകമണ്ഡലങ്ങളിലും ജില്ലാ പഞ്ചായത്തിൽ 17 നിയോജകമണ്ഡലങ്ങളിലുമാണ് വോട്ടെടുപ്പ് നടക്കുന്നത്. ഡിസംബർ ഒമ്പതിന് രാവിലെ ഏഴ് മുതൽ വൈകിട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.ജില്ലയിൽ ആകെ 4,90,838 പുരുഷന്മാരും 5,71,974 വനിതകളും മൂന്ന് ട്രാൻസ്‌ജെൻഡർമാരും ഉൾപ്പടെ 10,62,815 വോട്ടർമാരാണുള്ളത്. 1640 പുരുഷന്മാരും 1909 വനിതകളും ഉൾപ്പെടെ 3549 സ്ഥാനാർഥികൾ മത്സര രംഗ ത്തുണ്ട്. തിരഞ്ഞെടുപ്പിന് 1225 പോളിംഗ് സ്റ്റേഷനുകൾ ക്രമീകരിച്ചു. വോട്ടെടുപ്പിനായി ഫസ്റ്റ് ലെവൽ ചെക്കിംഗ് പൂർത്തികരിച്ച 2210 കൺട്രോൾ യൂണിറ്റും 6250 ബാലറ്റ് യൂണിറ്റും സജ്ജീകരിച്ചിട്ടുണ്ട്. ഇതിൽ 1590 കൺട്രോൾ യൂണിറ്റും 4370 ബാലറ്റ് യൂണിറ്റും ബ്ലോക്ക്, മുൻസിപ്പൽ വരണാധികാരികൾക്ക് വിതരണം ചെയ്തു.

പോളിംഗ് ഡ്യൂട്ടിയിലേക്ക് 1474 പ്രിസൈഡിംഗ് ഓഫീസർമാർ, 1474 ഫസ്റ്റ് പോളിംഗ് ഓഫീസർമാർ, 2948 പോളിംഗ് ഉദ്യോഗസ്ഥരെയുമാണ് നിയോഗിച്ചിട്ടുള്ളത്. ഡ്യൂട്ടിയിലേക്ക് നിയോഗിച്ച ഉദ്യോഗസ്ഥരുടെ പരിശീല നം പൂർത്തിയായി. പോളിംഗ് ബൂത്തിലേക്കും വോട്ടെടുപ്പിനു ശേഷം സ്വീകരണ കേന്ദ്രത്തിലേക്കും പോളിംഗ് ടീമിനെ എത്തിക്കുന്നതിന് വാഹനം സജ്ജമാക്കി. ഓരോ വാഹനത്തിലും റൂട്ട് ഓഫീസർമാരെ നിയമിച്ചിട്ടുണ്ട്. വോട്ടെടുപ്പ് കേന്ദ്രങ്ങളിൽ അടിയന്തര സാഹചര്യത്തിൽ ഇടപെടുന്നതിനും വിവര ശേഖരണത്തിനും 107 സെക്ടറൽ ഓഫീസർമാരെ നിയോഗിച്ചു.

പോളിംഗ് സ്റ്റേഷനുകളിലെല്ലാം അടിസ്ഥാന സൗകര്യം ഉറപ്പാക്കി. ഭിന്നശേഷിക്കാരായ വോട്ടർമാർക്ക് റാമ്പ് സൗകര്യം ഒരുക്കും. സെൻസിറ്റീവ് ബുത്തുകളായ 17 പോളിംഗ് സ്റ്റേഷനുകളിലും വെബ് കാസ്റ്റിംഗ് സംവിധാനമുണ്ട്. വെബ് കാസ്റ്റിംഗ്, പോൾ മാനേജർ എന്നിവയുടെ നിരീക്ഷണത്തിന് കലക്ടറേറ്റിൽ കൺട്രോൾ റൂം ക്രമീകരിച്ചിട്ടുണ്ട്. ഹരിതചട്ടം പാലിച്ച് തിരഞ്ഞെടുപ്പ് നടപടിക്രമം പൂർത്തിയാക്കും.
മാതൃകാ പെരുമാറ്റച്ചട്ടം കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ജില്ല, താലൂക്ക് തലത്തിൽ ആന്റി ഡിഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് പ്രവർത്തിക്കുന്നുണ്ട്. ജില്ലാതല സ്‌ക്വാഡിന്റെ ചുമതല തിരുവല്ല സബ് കലക്ടർ സുമിത് കുമാർ താക്കൂറിനാണ്.

മാതൃകാ പെരുമാറ്റച്ചട്ടവുമായി ബന്ധപ്പെട്ട് സ്ഥാനാർഥി, പൊതുജനം, ഉദ്യോഗസ്ഥർ എന്നിവരുടെ സംശയ നിവാരണത്തിനും പരാതി പരിഹാരത്തിനും തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കൺവീനറായ ജില്ലാതല മോണിറ്ററിംഗ് സമിതി പ്രവർത്തിക്കുന്നു. പൊതുജനങ്ങൾക്ക് പരാതി അറിയിക്കുന്നതിന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടറുടെ കാര്യാലയത്തിൽ ഹെൽപ്പ് ഡെസ്‌കുമുണ്ട്. 0468 2222561, 9495628052 എന്നതാണ് നമ്പർ.

തിരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ച മാധ്യമപ്രവർത്തകർക്കുള്ള മാർഗനിർദേശം പാലിക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനും തുടർനടപടി ശുപാർശ ചെയ്യുന്നതിനും ജില്ല കലക്ടറുടെ അധികാര പരിധിയിൽ വരുന്ന മാധ്യമ സംബന്ധിയായ കാര്യങ്ങളിൽ തീർപ്പ് കൽപ്പിക്കുന്നതിനും ജില്ലാ മീഡിയ റിലേഷൻസ് സമിതി പ്രവർത്തിക്കുന്നു. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പൊതു നിരീക്ഷകനായി കില ഡയറക്ടർ എ നിസാമുദ്ദീനും ചെലവ് നിരീക്ഷകരായി തിരഞ്ഞെടുപ്പ് കമ്മീഷൻ നിയോഗിച്ച നാല് ഉദ്യോഗസ്ഥരും ജില്ലയിലുണ്ട്.
പോസ്റ്റൽ ബാലറ്റിന് ഡിസംബർ ആറു വരെ അപേക്ഷിക്കാം. ഡിസംബർ ഏഴിന് പോസ്റ്റൽ ബാലറ്റ് അയയ്ക്കും. പോളിംഗ് സ്റ്റേഷനായി പ്രവർത്തിക്കുന്ന സ്‌കൂളുകൾക്ക് ഡിസംബർ എട്ടിനും ഒമ്പതിനും അവധിയായിരിക്കും. ജില്ലയിൽ വോട്ടെടുപ്പ്, വോട്ടെണ്ണൽ നടപടി സമാധാനപരമായി പൂർത്തിയാക്കാൻ രാഷ്ട്രീയ പാർട്ടികളുടെയും സ്ഥാനാർഥികളുടെയും സഹകരണം ഉണ്ടാകണമെന്ന് ജില്ല കലക്ടർ അറിയിച്ചു.

Tags