ഉറ്റ സുഹൃത്തുക്കളുടെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി

The passing of close friends plunged the community into grief.


ചാല : ഉറ്റ സുഹൃത്തുക്കൾ മണിക്കൂറുകൾക്കുള്ളിൽ മരണമടഞ്ഞത് നാടിനെ വിയോഗത്തിലാഴ്ത്തി. ചാല- കോയ്യോട് റോഡിൽ തന്നട  ചൂളയ്ക്ക് സമീപത്തെ പി .സി . രഘൂത്തമനാണ്(74)  തിങ്കളാഴ്ച വൈകിട്ട് മരണപ്പെട്ടത്. അദ്ദേഹത്തിൻ്റെ സുഹൃത്ത് മന്നമ്പേത്ത് ദിവാകരൻ ( 69) ചൊവ്വാഴ്ച രാവിലെയും മരണപ്പെട്ടു. ഇരുവരും ചെറുപ്പം മുതലേ അടുത്ത സുഹൃത്തുക്കളായിരുന്നു. രഘുത്തമൻ സി.പി. എം. ചൂള ബ്രാഞ്ച് അംഗമാണ് .മുൻ സെക്രട്ടറിയാണ്.കൂടാതെ കോയ്യോട സർവീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാ യിരുന്നു.മുൻ നാടകനടനാണ്.

 ഭാര്യ: കാഞ്ചന.മക്കൾ രഞ്ജിത്ത് (മുംബൈ),ഷൈജിത്ത് (ഗൾഫ് ), പിൻറു (ഒമാൻ), മരുമക്കൾ സുകന്യ (മമ്പറം ) , അപർണ (കൊളശ്ശേരി ) സനോക് ( അലവിൽ ) .സഹോദരങ്ങൾ: രാജീവൻ (വണ്ടിക്കാരൻ പീടിക ) , രഞ്ജിനി ( തന്നട ) , പരേതനായ പുരുഷോത്തമൻ.ദിവാകരൻ സി.പി.എം . മുൻ ചൂള ബ്രാഞ്ച് അംഗമാണ് രമാവതിയാണ് ദിവാകരന്റെ ഭാര്യ.മക്കൾ : രനില , രനീഷ്.മരുമക്കൾ പ്രവീൺ (അഴീക്കോട് ), ജിഷിത .സഹോദരങ്ങൾ: രാധ ,ചന്ദ്രൻ , ലീല ( സി.ഐ.ടി.യു. ജില്ലാ വൈസ് പ്രസിഡൻറ് ),കമല.രണ്ടുപേരുടെയും സംസ്കാരം ബുധനാഴ്ച രാവിലെ 11 മണിക്ക് പയ്യാമ്പലത്ത് നടക്കും.

Tags