ചുരം രഹിത പാത : കൊട്ടിയൂരിൽ സംയുക്ത യോഗം പത്തിന്

Tamil Nadu native arrested in Wayanad with hashish
Tamil Nadu native arrested in Wayanad with hashish

കൊട്ടിയൂർ: അമ്പായത്തോട് - തലപ്പുഴ  നാൽപത്തി നാലാം മൈൽ ചുരരഹിത പാതയുടെ കൂടുതൽ നടപടികളിലേക്ക് കടക്കുന്നതിൻ്റെ ഭാഗമായി കൊട്ടിയൂർ, കേളകം,കണിച്ചാർ, പേരാവൂർ, തലപ്പുഴ പഞ്ചായത്തുകളിലെ ജനപ്രതിനിധികളുടെയും ,എംഎൽഎ,എംപി തുടങ്ങിയ ജനപ്രതിനിധികളുടെയും യോഗം മാർച്ച് പത്തിന് കൊട്ടിയൂർ പഞ്ചായത്ത് ഹാളിൽ നടക്കുമെന്ന് പഞ്ചായത്ത് പ്രസിഡണ്ട് റോയി നമ്പുടാകം അറിയിച്ചു. 

മാനന്തവാടി മുതൽ മട്ടന്നൂർ വരെയുള്ള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടുമാരും നഗരസഭഅധ്യക്ഷന്മാരെയും ചേർത്തുള്ള സംയുകത മർമ്മസമിതി രൂപീകരിച്ച് റോഡിനായി പ്രവർത്തിക്കണമെന്ന് മട്ടന്നൂർ-മാനന്തവാടി വിമാനത്താവള റോഡ് വികസന സമിതി നിവേദനം നൽകിയിരുന്നു.

റോഡിൻറെ വിശദ വിവരങ്ങളും അതിന്റെ ആവശ്യകതയും കേരളത്തിലെ വിവിധ മന്ത്രിമാരെയും കേന്ദ്ര മന്ത്രിമാരെയും വയനാട്, കണ്ണൂർ എംപിമാരെയും ധരിപ്പിച്ചിട്ടുണ്ട് എന്ന് പഞ്ചായത്ത് പ്രസിഡൻറ് കൂട്ടിച്ചേർത്തു. യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികൾ സംഘടനാ നേതാക്കൾ മാധ്യമപ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കണമെന്നും കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡണ്ട് അറിയിച്ചു.

Tags