സി.ഒ.എസംസ്ഥാന കമ്മിറ്റിയംഗം കെ.ഒ. പ്രശാന്ത് നിര്യാതനായി


മട്ടന്നൂർ : പി.ഡി.ഐ.സി മാനേജിങ് ഡയറക്ടറും സി.ഒ. എസംസ്ഥാന കമ്മിറ്റിയംഗവുമായ മട്ടന്നൂർ പ്രത്യുഷയിൽ കെ. ഒ പ്രശാന്ത് (53) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയിലിരിക്കെയാണ് അന്ത്യം. കണ്ണൂർ വിഷൻ ചാനൽ എക്സിക്യുട്ടീവ് ഡയറക്ടർ. പി.ഡി.ഐ.സി എംഡി കേബിൾ ടി.വി ഓപ്പറേറ്റേഴ്സ് അസോ.മട്ടന്നൂർ മേഖലാ സെക്രട്ടറി കണ്ണൂർ ജില്ലാ വൈസ് പ്രസിഡൻ്റ്. ജില്ലാ ജോസെക്രട്ടറി 'സംസ്ഥാന കമ്മിറ്റിയംഗം, ഗ്രാമിക ടി.വി മുൻഎം.ഡി എന്നീ നിലകളിലും പ്രവർത്തിച്ചു. മട്ടന്നൂരിലെ സിറ്റി കേബിൾ നെറ്റ് വർക്ക് മാനേജിങ് പാർട്ണറുമാണ് പ്രശാന്ത് . കുഞ്ഞികൃഷ്ണൻ - മാലതി ദമ്പതികളുടെ മകനാണ്.
ഭാര്യ: ഷീബ 'മക്കൾ: നന്ദിത് കൃഷ്ണ. ശിവനന്ദ.സഹോദരങ്ങൾ: പരേതനായ പ്രവീൺ ബാബു' പ്രത്യുഷ 'സംസ്കാരം ഇന്ന് വൈകിട്ട് 4.30 ന് മട്ടന്നൂർ പെറോറ നിദ്രാലയം വാതകശ്മശാനത്തിൽ നടക്കും.