സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറി ചന്ദ്രൻ പാലക്കൽ നിര്യാതനായി
Apr 27, 2026, 09:06 IST
വളപട്ടണം: സിപിഎം വളപട്ടണം ലോക്കൽ സെക്രട്ടറിയും കർഷകസംഘം കണ്ണൂർ ഏരിയാ പ്രസിഡന്റുമായ ശിഖ നിവാസിൽ ചന്ദ്രൻ പാലക്കൽ ( 69 ) നിര്യാതനായി സംസ്ക്കാരം ഇന്ന് വൈകിട്ട് മൂന്നിന് പയ്യാമ്പലത്ത്. നടക്കുംസിപിഎം കാസർക്കോട് ബേഡകം ഏരിയാ കമ്മിറ്റി അംഗവും കർഷകസംഘം കാസർകോട് ജില്ലാ ഭാരവാഹിയും തളിപ്പറമ്പ് പരിയാരം ലോക്കൽ കമ്മിറ്റി അംഗവുമായിരുന്നു. ഐആർപിസി വളപട്ടണം ലോക്കൽ കൺവീനറാണ്.
അച്ഛൻ: പരേതനായ അബൂട്ടി, അമ്മ: പരേതയായ പത്മാവതി.ഭാര്യ: വത്സല. മക്കൾ: ശിഖ ( എ കെ ജി സഹകരണ ആശുപത്രി ജീവനക്കാരി), പ്രവീൺ, മനോജ്. മരുമക്കൾ: അഷിജ, ഹരിണി, പരേതനായ മനോജ് കുമാർ.സഹോദരങ്ങൾ: സുമതി, ശാന്ത, രാധ, പരേതരായ ബാബു, സതീശൻ. മൃതദേഹം ഇന്ന് രാവിലെ 11.30 മുതൽ വീട്ടിൽ പൊതു ദർശനമുണ്ടായിരിക്കും.
.jpg)

