വളപട്ടണത്ത് ട്രാഫിക്ക് ഡ്യൂട്ടിക്കിടെ വാഹനമിടിച്ച് എസ്.ഐയെ അപകടപ്പെടുത്തിയ കാർ യാത്രക്കാരായ യുവാക്കൾ റിമാൻഡിൽ
കണ്ണൂർ: വളപട്ടണം പാലത്തിനടുത്ത് നിന്നും ട്രാഫിക് പട്രോളിങ് ഡ്യൂട്ടിക്കിടെ വളപട്ടണം എസ്. ഐയെയും സംഘത്തെയും കാർ ഇടിച്ചു കയറ്റി അപായപ്പെടുത്താൻ ശ്രമിച്ച മാട്ടൂൽ സ്വദേശികളായ രണ്ട് യുവാക്കൾ റിമാൻഡിൽ ' അതീവ ഗുരുതരമായ വധശ്രമമാണ് ഇവർക്കെതിരെ പൊലിസ് ചുമത്തിയിട്ടുള്ളത്.
tRootC1469263">പ്രതികളായ യുവാക്കൾ സഞ്ചരിച്ച കാർ ദേഹത്ത് തട്ടിഎസ്ഐയ്ക്ക് പരിക്കേറ്റു. വളപട്ടണം എസ്ഐ ടിഎം വിപിനാണ് പരിക്കേറ്റത്. ഇദ്ദേഹം ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ പഴയങ്ങാടി മാടായി സ്വദേശി ഫായിസ് (24), മാട്ടൂൽ സ്വദേശി നിയാസ് (23) എന്നിവർ പിടിയിലായി. എസ്ഐയെ ഇടിച്ച് ബോണറ്റിൽ കയറ്റിയ കാർ ഒരു ഓട്ടോയിലും മതിലിലും ഇടിച്ചു കൊണ്ടാണ് നിന്നത്. ഇന്നലെ രാത്രിയാണ് സംഭവം.
വളപട്ടണം പാലത്തിന് സമീപം അപകടകരമായ രീതിയിൽ കാർ ഓടിച്ചുവന്നിരുന്ന യുവാക്കളെ പൊലീസ് തടയുകയായിരുന്നു. എന്നാൽ കാർ നിർത്താതെ എസ്ഐയെ ഇടിക്കുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അറസ്റ്റിലായ യുവാക്കൾക്ക് ലൈസൻസ് ഉണ്ടായിരുന്നില്ലെന്ന് പരിശോധനയിൽ കണ്ടെത്തി.
വധശ്രമത്തിന് പൊലിസ് സ്വമേധയാ കേസെടുത്ത ഇരുവരേയും കണ്ണൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു. എന്നാൽ പൊലിസിനെ കണ്ട വെപ്രാളത്തിൽ വാഹനത്തിൻ്റെ ബ്രേക്കിന് പകരം ആക്സിലേറ്റർ ചവുട്ടിയതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രതികൾ നൽകിയ മൊഴി. ഓടിച്ചയാൾക്ക് ലൈസൻസുണ്ടായിരുന്നില്ലെന്നത് ഒഴികെ വാഹന പരിശോധനയിൽ ലഹരി വസ്തുക്കളോ യൊന്നും കണ്ടെത്തിയിട്ടില്ല.
.jpg)

