പാടിയോട്ടും ചാലില്‍ കാറും ലോറിയും കൂട്ടിയിടിച്ചു യാത്രക്കാര്‍ക്ക് പരുക്കേറ്റു
Nov 20, 2023, 12:21 IST

കണ്ണൂര്‍: പാടിയോട്ടും ചാലില്‍ നിയന്ത്രണം വിട്ട ലോറി കാറിലിടിച്ച് മറിഞ്ഞ് കാര്‍ യാത്രക്കാരനും ലോറി ഡ്രൈവര്‍ക്കും പരുക്കേറ്റു. തിങ്കളാഴ്ച്ച രാവിലെ 7.40 നായിരുന്നു അപകടം.ബംഗളുരുവില്‍ നിന്നും ജിപ്‌സം ബോര്‍ഡുകളുമായി ചെറുപുഴയിലേക്ക് വരികയായിരുന്ന ലോറിയാണ് പാടിയോട്ടുചാല്‍ മച്ചിയില്‍ ഭാഗത്തെ കുത്തനെയുള്ള ഇറക്കത്തില്‍ നിയന്ത്രണം വിട്ട് കയറ്റം കയറിവരികയായിരുന്ന കാറിലിടിച്ച് മറിഞ്ഞത്.പയ്യന്നൂര്‍ ഭാഗത്തേക്ക് പോകുകയായിരുന്ന കാറിന്റെ ഒരുഭാഗം തകര്‍ത്താണ് ലോറി റോഡിലേക്ക് മറിഞ്ഞത്.