ലക്ഷങ്ങൾ ചെലവഴിച്ച് തളിപ്പറമ്പ് ഹൈവേയിൽ നിർമിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നാൽ മഴയിൽ കുളിക്കേണ്ട അവസ്ഥയിലാണ് യാത്രക്കാർ

Passengers have to bathe in the rain at the bus waiting center built on the Taliparamba Highway at a cost of lakhs

തളിപ്പറമ്പ്; എം.വി ഗോവിന്ദൻ മാസ്റ്റർ  കഴിഞ്ഞ മാർച്ചിൽ ഉത്ഘാടനം ചെയ്ത  ലക്ഷങ്ങൾ ചെലവഴിച്ച് തളിപ്പറമ്പ് ഹൈവേയിൽ നിർമ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്നാൽ  മഴയിൽ നനയേണ്ട അവസ്ഥയിലാണ് യാത്രക്കാർ. തിങ്കളാഴ്ച വൈകീട്ട് പെയ്ത ശക്തമായ മഴയിലും കാറ്റിലും ഇരിപ്പിടത്തിൽ ഉൾപ്പെടെ വെള്ളമായതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. മേൽക്കൂരയ്ക്ക് ചോർച്ച ഉള്ളതായും പരാതിയുണ്ട് 

ലക്ഷങ്ങൾ ചെലവഴിച്ചാണ് തളിപ്പറമ്പ് ഹൈവേയിൽ ഭാഗത്തേക്ക് മികച്ച സൗകര്യത്തോടെ ബസ്റ്റോപ്പ് നിർമ്മിച്ചത്. എന്നാൽ  മഴയിൽ നിന്ന് രക്ഷ തേടി ബസ് സ്റ്റോപ്പിൽ കയറുന്ന യാത്രക്കാർക്ക് നനയേണ്ട അവസ്ഥയാണ് ഇപ്പോൾ. തിങ്കളാഴ്ച വൈകിട്ട് പെയ്ത മഴയിൽ ഇരിപ്പിടത്തിൽ ഉൾപ്പെടെ വെള്ളമായതോടെ യാത്രക്കാർ ഏറെ ബുദ്ധിമുട്ടിലായി. 

Passengers have to bathe in the rain at the bus waiting center built on the Taliparamba Highway at a cost of lakhs

ബസ്റ്റോപ്പിന്റെ മേൽക്കൂരയ്ക്ക്  ചോർച്ച ഉള്ളതായും പരാതി ഉയരുന്നുണ്ട്. ഓടുകൾക്കിടയിലൂടെ വെള്ളം ഇരിപ്പിടത്തിലേക്ക് വീഴുന്നുണ്ട്. മഴ പെയ്‌താൽ സമീപത്തെ കെട്ടിടത്തിന്റെ മുകളിൽ നിന്നുള്ള വെള്ളം ബസ് സ്റ്റോപ്പിന്  സമീപത്തേക്ക് ശക്തിയായി കുത്തി ഒഴുകുകയാണ്. ഈ വെള്ളവും ബസ്സ് സ്റ്റോപിലേക്ക് വീഴുന്നുണ്ട്.  

വെള്ളം ഇവിടെ കെട്ടിക്കിടക്കുന്ന അവസ്ഥയുമുണ്ട്. ബസ് സ്റ്റോപ്പിന് മുകളിലെ  വെള്ളം ഒഴുക്കിക്കളയാൻ കൃത്യമായ പൈപ്പ് സംവിധാനം ഇല്ലെന്നും ആക്ഷേപമുണ്ട്.

വരുംദിവസങ്ങളിലും മഴ കൂടുതൽ ശക്തമായേക്കാം. ഇക്കഴിഞ്ഞ മാർച്ചിലാണ് ബസ് സ്റ്റോപ്പിന്റെ ഉദ്ഘാടനം നിർവഹിച്ചത്. നിരവധി പേർക്ക് കയറിനിൽക്കാൻ സാധിക്കുന്ന ബസ്റ്റോപ്പിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്ന് ആവശ്യമാണ് ശക്തമായിരിക്കുന്നത്.
 

Tags