കണ്ണൂർ കരിവെള്ളൂരിൽ സ്കൂട്ടർ ഇടിച്ചു പരിക്കേറ്റ വഴി യാത്രക്കാരൻ മരണമടഞ്ഞു

A passenger died after being hit by a scooter in Karivellur, Kannur.

കരിവെള്ളൂർ : റോഡ് മുറിച്ചു കടക്കവെ സ്കൂട്ടർ ഇടിച്ചു പരുക്കേറ്റുഅതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന വഴി യാത്രക്കാരൻ മരണമടഞ്ഞു. പെരിങ്ങോത്തെ ആദ്യകാല ഡ്രൈവർ പുളുക്കൂൽ മോഹനനാണ് (67)മരണമടഞ്ഞത്. കരിവെള്ളൂരിൽ ശനിയാഴ്ച വൈകുന്നേരം ഏഴ് മണിയോടെയാണ് അപകടം.കരിവെള്ളൂർ ഗവ ആശുപത്രിക്ക് സമീപത്ത് നിന്ന് ദേശീയപാത മുറിച്ച് കടക്കുമ്പോൾ സ്കൂട്ടർ ഇടിക്കുകയായിരുന്നു.

tRootC1469263">

 കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ അതിതീവ്ര പരിചരണ വിഭാഗത്തിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കുവാൻ സാധിച്ചില്ല. കുറച്ച് മാസങ്ങളായി കൊടക്കാട് കളത്തേരയിലാണ് താമസം.ഭാര്യ: കൊടക്കാരന്റെ രാധാമണി.മക്കൾ: ഡോ. ചിത്ര(തളിപ്പറമ്പ്, പി എച്ച് സി),ചൈതന്യ(ലാബ് അസിസ്റ്റന്റ്, മംഗലാപുരം).മരുമകൻ:ഷിഗിൽ പഴയങ്ങാടി (ജവാൻ). സഹോദരി: പരേതയായ തമ്പായി. തിങ്കളാഴ്ച്ച രാവിലെ8.30 ന് പെരിങ്ങോം ടൗണിൽ പൊതുദർശനം 9 മണിക്ക് കൊടക്കാട് വീട്ടിൽ പൊതുദർശനം. ഇതിനു ശേഷം10 മണിക്ക് കൊടക്കാടെ സമുദായ ശ്മശാനത്തിൽ സംസ്കാരം നടത്തും.

Tags