സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി

M. Rajagopalan, former CPIM Bakalam Local Secretary, has passed away.

മോറാഴ :സിപിഐഎം ബക്കളം മുൻ ലോക്കൽ സെക്രട്ടറി എം രാജഗോപാലൻ നിര്യാതനായി. കണ്ണൂർ എകെജി സ്മാരക സഹകരണ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്ന് രാവിലെയാണ് അന്ത്യം. ഏറെക്കാലം മോറാഴ വീവേഴ്സ് സൊസൈറ്റിയുടെ സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട്.അഭിവക്ത സിപിഎം മോറാഴ ലോക്കൽ കമ്മറ്റി അംഗം, സിപിഎം ബക്കളം ലോക്കൽ സെക്രട്ടറി സിപിഎം ഞാത്തിൽ ബ്രാഞ്ച് സെക്രട്ടറി , കോ ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയൻ (KCEU )കണ്ണൂർ ജില്ലാ പ്രസിഡണ്ട് സംസ്ഥാന കമ്മറ്റി അംഗം, ആന്തൂർ സഹകരണ കേൻ്റിൻ സൊസൈറ്റി പ്രസിഡണ്ട്, ബക്കളം ക്ഷീരോൽപ്പാദക സഹകരണ സംഘം പ്രസിഡണ്ട്, തളിപ്പറമ്പ സഹകരണാശുപത്രി അഡ്മിനിസ്ട്രറ്റർ, മോറാഴ കോ ഓപറേറ്റീവ് കോളേജ് ഡയരക്ടർ, പി.സി.ആർ . ബാങ്ക് വൈസ് പ്രസിഡണ്ട് , ബക്കളം തറോൽ കണ്ണൻ ഗുരുക്കൾ സ്മാരക വായനശാല സ്ഥാപക പ്രവർത്തകനും ആദ്യകാല സെക്രട്ടറിതുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. നിലവിൽ CPM ബക്കളം ബ്രാഞ്ച് അംഗമാണ്.

 ഭാര്യ മീര മക്കൾ റീജ, റീമ , റജി ,മരുമകൻ: രാജീവൻ സഹോദരങ്ങൾ സുരേന്ദ്രൻ (എടക്കേപ്പുറം) ലളിത (റിട്ട: കെൽട്രോൺ ജീവനക്കാരി ബക്കളം ) പരേതരായ നാരായണൻ,മീനാക്ഷി,സുമിത്ര, സരോജിനി ,മുകുന്ദൻ. ഭൗതികശരീരം ബുധൻ വൈകുന്നേരം 4 മണി വരെ ബക്കളം അർബ്ബൻ PHC ക്ക് സമീപമുള്ള വസതിയിൽ പൊതു ദർശനം തുടർന്ന് ധർമ്മശാല ശാന്തി തീരം ശ്മശാനത്തിൽ സംസ്കാരം.

Tags