കെ എസ് ടി എ ജില്ലാ എക്സിക്യൂട്ടീവ് അംഗം നിധീഷ്മാസ്റ്റർ നിര്യാതനായി

KSTA District Executive member Nidheesh Master has passed away.

കൂത്തുപറമ്പ് :പൂക്കോട് തൃക്കണ്ണപുരം വെസ്റ്റ് എൽ.പി സ്കൂൾ ഹെഡ് മാസ്റ്റർ നിധി നിവാസിൽ നിധീഷ് മാസ്റ്റർ (49) നിര്യാതനായി. കെ എസ് ടി എകണ്ണൂർ ജില്ലാ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവും സി.പി.എംകളരിമുക്ക് ബ്രാഞ്ച് അംഗവുമാണ് . പത്മനാഭൻ മാസ്റ്ററുടെയും  വനജയുടെയും മകനാണ്

ഭാര്യ : എൻദിവ്യ (അധ്യാപിക,മമ്പറം യു.പി സ്കൂൾ ). മക്കൾ : ശ്രീനവ് (കൂത്തുപറമ്പ് ഗവ. ഹയർ സെക്കന്ററി സ്കൂൾ വിദ്യാർത്ഥി ), ശ്രീനിധ് (കൂത്തുപറമ്പ് യു .പി സ്കൂൾ വിദ്യാർത്ഥി ). സഹോദരി : നീന (എംഎം യു.പി സ്കൂൾ ന്യൂ മാഹി ).തിങ്കളാഴ്ച രാവിലെ ഒൻപതു മുതൽ 10 മണിവരെ തൃക്കണ്ണപുരം വെസ്റ്റ് എൽ പിസ്കൂളിലും (പൂക്കോട് സ്കൂൾ ) ശേഷം പൂക്കോട് ചന്ദ്രശേഖരൻ തെരുവിനു സമീപമുള്ള സ്വന്തം വീട്ടിലും പൊതുദർശനത്തിന് ശേഷം സംസ്കാരം നടത്തി

Tags