തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പിലെ അച്ചടക്ക ലംഘനം:കണ്ണൂരില്‍ കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി

Violation of discipline in local government elections: Congress leaders expelled from the party in Kannur
Violation of discipline in local government elections: Congress leaders expelled from the party in Kannur

 കണ്ണൂര്‍: കണ്ണൂരില്‍ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി. ഡി.സി.സി എക്‌സിക്യൂട്ടീവ് അംഗം കാപ്പാടന്‍ ശശി, ന്യൂനപക്ഷ കോണ്‍ഗ്രസ് ജില്ലാ ചെയര്‍മാന്‍ കെ. ആര്‍ അബ്ദുള്‍ ഖാദര്‍, കല്യാശേരി ബ്‌ളോക്ക് ജനറല്‍ സെക്രട്ടറി സതീശന്‍ കടാങ്കോട്,

tRootC1469263">

ആന്തൂര്‍ മണ്ഡലം വൈസ് പ്രസിഡന്റ് രഘുനാഥ് തളിയില്‍ എന്നിവരെയാണ് പുറത്താക്കിയത്. കഴിഞ്ഞ തദ്ദേശസ്വയം ഭരണ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നിലപാടിന് എതിരായി പ്രവര്‍ത്തിച്ചതിനാണ് ഇവരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയതെന്ന് ഡി.സി.സി അധ്യക്ഷന്‍ മാര്‍ട്ടിന്‍ ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
 

Tags