രോഗബാധിതയായ കുട്ടിയുടെ ചികിത്സാ സഹായം തട്ടിയെടുത്ത സംഭവം ; കേസെടുത്ത് പരിയാരം പൊലിസ്

Teacher beats up seventh grader in Idukki; Police register case

 പിലാത്തറ : രോഗബാധിതയായ കുട്ടിക്ക് ഉദാരമതികൾ നൽകിയ സഹായതുക തട്ടിയെടുത്ത സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു. ചെറുതാഴം പിലാത്തറയിലെ കടുങ്ങാൻ പുതിയപുരയിൽ മജീദിന്റെ ഭാര്യ കെ.പി.സജിനയുടെ (42) പരാതിയിലാണ് അജ്ഞാതന്റെ പേരിൽ കേസെടുത്തത്.

മാരകരോഗം ബാധിച്ച് ചികിൽസയിൽ കഴിയുന്ന സജിനയുടെ കുട്ടിക്ക് വേണ്ടി നാട്ടുകാരുടെ നേതൃത്വത്തിൽ ചികിൽസ സഹായ കമ്മറ്റി രൂപീകരിച്ച് ഉദാരമതികളിൽ നിന്നും സഹായം അഭ്യർത്ഥിച്ച് സമൂഹമാധ്യമങ്ങളായ ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റുകൾ പ്രസിദ്ധീകരിച്ചിരുന്നു. യു.പി.ഐ സ്‌കാനറുകളുള്ള വീഡിയോകളാണ് പങ്കുവെച്ചിരുന്നത്.

വീഡിയോയിലെ യു.പി.ഐ സ്‌കാനറുകളിൽ മാറ്റംവരുത്തി മറ്റൊരു സ്‌കാനർ വെച്ച് സജിനയുടെതെന്ന് തോന്നുന്ന വിധത്തിൽ വ്യാജ വീഡിയോ സൃഷ്ടിച്ച് മറ്റൊരു അക്കൗണ്ടിൽ നിന്ന് ഇൻസ്റ്റഗ്രാമിലും ഫേസ്ബുക്കിലും പോസ്റ്റ്‌ചെയ്ത് ചികിൽസ സഹായമായി ലഭിച്ച പണം തട്ടിയടുത്തുവെന്നാണ് പരാതി. ജൂൺ-30 മുതലുള്ള കാലയളവിലാണ് തട്ടിപ്പ് നടന്നത്. സംഭവത്തിൽ പരിയാരം പോലീസ് കേസെടുത്തു അന്വേഷണമാരംഭിച്ചു.

Tags