പരിയാരം മെഡിക്കൽ കോളേജ് സി.പി.എം തടിച്ചു കൊഴുക്കാനുള്ള വേദിയാക്കുന്നു : അബ്ദുൽ കരീം ചേലേരി

google news
SAG

കണ്ണൂർ:ഉത്തര മലബാറിലെ പാവപെട്ട രോഗികളുടെ ആശ്രയ കേന്ദ്രമായ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് വികസന സമിതിയെ നോക്കുകുത്തിയാക്കി സി പി എം പാര്‍ട്ടിക്ക് തടിച്ചു കൊഴുക്കാനുള്ള ഇടത്താവളമാക്കിയെന്നും ബി പി എല്‍ കുടുംബങ്ങള്‍ക്ക് അടക്കം സൗജന്യ ചികിത്സ നിഷേധിച്ച് പാവപ്പെട്ട രോഗികളെ ദ്രോഹിക്കുകയാണെന്നും ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് അബ്ദുല്‍ കരീം ചേലേരി കുറ്റപ്പെടുത്തി.

ഇത്തരം ജനവിരുദ്ധ സമീപനത്തിനുള്ള കനത്ത പ്രഹരമാണ് പുതുപ്പള്ളി തെരെഞ്ഞപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു.നിലവില്‍ പാവപ്പെട്ട ബി പി എല്‍ രോഗികള്‍ക്കുള്ള സൗജന്യ ചികിത്സ നിഷേധിച്ച കൊണ്ട് മെഡിക്കല്‍ കോളേജ് വികസന സമിതി എന്നപേരില്‍ ഫീസ് ഇടാക്കുന്നതിനെതിരെ, കല്യാശ്ശേരി മണ്ഡലം മുസ്ലിം യൂത്ത് ലീഗ് നടത്തിയ മാര്‍ച്ച് ഉദ്ഘടനം ചെയ്ത് സംസാരിക്കുകയിരുന്നു അദ്ദേഹം.ചടങ്ങില്‍ ജില്ലാ യൂത്ത് ലീഗ് സെക്രട്ടറി കെ.സൈനുല്‍ ആബിദീന്‍ അധ്യക്ഷത വഹിച്ചു.

മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് എസ്.കെ.പി.സക്കരിയ, ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇബ്രാഹിം കുട്ടി തിരുവട്ടൂര്‍, നിയോജക മണ്ഡലം മുസ്ലിം യൂത്ത് ലീഗ് പ്രസിഡന്റ് ജംഷീര്‍ ആലക്കാട്, ശിഹാബ് ചെറുകുന്നോന്‍, കെം.പി.നൗഫല്‍, ഹാരിസ് മാട്ടൂല്‍, എം.അബ്ദുള്ള, നജ്മുദ്ദീന്‍ പിലാത്തറ, തസ്ലീം അടിപ്പാലം, റംഷാദ് റബ്ബാനി എന്നിവര്‍ സംസാരിച്ചു.ഷബീര്‍ മടക്കര, സമദ് ചൂട്ടാട്, അബ്ദുള്ള ഏറന്തല, സൈഫുദ്ദീന്‍ കണ്ണകൈ, സാജിദ് മാടായി, ജാഫര്‍, മുബാരിസ് കണ്ണപുരം, തസ്ലിം ആലക്കാട്, മുനീര്‍ കണ്ണപുരം, അനസ് കടയ്ക്കര, സജ്ഫീര്‍ എന്നിവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി.

Tags