വിദ്യാർത്ഥികളെ പീഡിപ്പിച്ച പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളേജ് ജീവനക്കാരന് സസ്പെൻഷൻ

Government Medical College Kannur
Government Medical College Kannur


കണ്ണൂർ : പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജില്‍ വിദ്യാര്‍ത്ഥിനികളെ ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച ജീവനക്കാരനെ സസ്‌പെന്റ് ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു.കഴിഞ്ഞ ദിവസമാണ് ഇത് സംബന്ധിച്ച് 12 വിദ്യാര്‍ത്ഥിനികളുടെ പരാതി വകുപ്പ് മേധാവിക്ക് ലഭിച്ചത്.കാര്‍ഡിയോളജി വിഭാഗത്തിലെ കാത്ത്‌ലാബ് ടെക്‌നീഷ്യനായ ഇയാള്‍ക്കെതിരെ അന്വേഷണം നടന്നുവരുന്നതിനിടെയാണ് സസ്‌പെന്റ് ചെയ്തത്.

tRootC1469263">

നേരത്തെയും ഇയാള്‍ക്കെതിരെ പരാതി ലഭിച്ചിരുന്നുവെങ്കിലും പരാതി ഒതുക്കുകയായിരുന്നുവെന്നാണ് ആരോപണം.ഇന്റേണല്‍ കമ്മറ്റിയുടെ റിപ്പോര്‍ട്ട് വരുന്നതോടെ കര്‍ശനമായ മറ്റ് നടപടികളുണ്ടാവും.വിദ്യാര്‍ത്ഥിനികളുടെ പരാതി പോലീസിന് കൈമാറുകയും ചെയ്യുമെന്നാണ് വിവരം.

Tags