പരിയാരം ഗവ ആയുർവേദ കോളേജ് ലേഡീസ് ഹോസ്റ്റൽ കെട്ടിടം ആരോഗ്യ മന്ത്രി നാടിന് സമർപ്പിച്ചു

Pariyaram Government Ayurveda College Ladies Hostel building dedicated to the nation by the Health Minister
Pariyaram Government Ayurveda College Ladies Hostel building dedicated to the nation by the Health Minister


പരിയാരം : പരിയാരം ഗവ  ആയുർവേദ കോളേജിലെ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെയും ഓപ്പൺ എയർ സ്റ്റേജിന്റെയും ഉദ്ഘാടനം ആരോഗ്യ വകുപ്പ് മന്ത്രി  വീണാ ജോർജ്ജ്  നാടിന് സമർപ്പിച്ചു. ചടങ്ങിൽ എം വിജിൻ എംഎൽഎ അധ്യക്ഷനായി. മുൻ എം.എൽ.എ ടി.വി രാജേഷ് മുഖ്യാതിഥിയായി.

പുതിയ ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ഒന്നാം നിലയിലും രണ്ടാം നിലയിലും 19 മുറികൾ വീതവും. ഇരു നിലകളിലും സ്റ്റഡി ഹാളും ഇരുവശത്തായി ടോയിലറ്റ് ബ്ലോക്കുകളും ഉൾപ്പെടെ 771 ച.മീറ്റർ വിസ്‌തൃതിയിലാണ് ഇരു നിലകളുടെയും പ്രവൃത്തി പൂർത്തീകരിച്ചിട്ടുള്ളത്. 

tRootC1469263">

ഇതിനായി 4 കോടി രൂപയാണ് സംസ്ഥാന സർക്കാർ അനുവദിച്ചത്. ഏറെക്കാലങ്ങളായി വിദ്യാർത്ഥിനികൾ അനുഭവിച്ചിരുന്ന സ്ഥലപരിമിതിക്ക് ഇതോടെ പരിഹാരമാവും. കണ്ണൂരിൻ്റെ തനിമ എടുത്തു കാണിക്കുന്ന നിലായിലാണ് ഓപ്പൺ എയർ സ്റ്റേജിൻ്റെ പണി പൂർത്തിയായത്. ഇതിനായി പത്തുലക്ഷം രൂപയാണ് അനുവദിച്ചത്.സ്റ്റേജ് വൈവിദ്ധ്യമാർന്ന പരിപാടികൾക്ക് വേദിയാവുമെന്നാണ് പ്രതീക്ഷ.

Tags