ആരോഗ്യ സേവനങ്ങൾക്ക് കരുത്തായി പരിയാരം കുടുംബാരോഗ്യ കേന്ദ്രം :എം വി ഗോവിന്ദൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു

 M.V. Govindan Master MLA will inaugurate the new building of the Pariyaram Family Health Center.

തളിപ്പറമ്പ് : ആരോഗ്യ സേവനങ്ങൾക്ക് കരുത്തായി പരിയാരം കുടുംബാരോഗ്യ കേന്ദ്രം.ഒരു കോടി രൂപ ചെലവിട്ട് നിർമിച്ച പരിയാരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രം എം വി ഗോവിന്ദൻ മാസ്റ്റർ എംഎൽഎ ഉദ്ഘാടനംചെയ്തു. പഞ്ചായത്ത് പ്രസിഡൻ്റ് സി ബാലകൃഷ്ണൻ അധ്യക്ഷനായി.

 M.V. Govindan Master MLA will inaugurate the new building of the Pariyaram Family Health Center.

ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ പി രവീന്ദ്രൻ, വൈസ് പ്രസിഡൻ്റ് കെ ഷൈമ, പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ടി വി പദ്മലോചനൻ, ഒ വി രമ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ ബിന്ദു ബിനോയ്, പി ഷൈനി,   പഞ്ചായത്തംഗം സാജിത , ഡെപ്യൂട്ടി ഡിഎംഒ  കെ സി സച്ചിൻ, പി അനിൽ കുമാർ , കെ ആശിഷ്കുമാർ , എം ടി മനോഹരൻ , എ വി രതീഷ്,  പി വി സജീവൻ എന്നിവർ സംസാരിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ ടി ടി സുനിൽകുമാർ സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ നന്ദകുമാർ നന്ദിയും പറഞ്ഞു. 

tRootC1469263">

Tags