മട്ടന്നൂർ പരിയാരം സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി
Jun 18, 2026, 16:17 IST
മട്ടന്നൂർ: മട്ടന്നൂർ സ്വദേശിയായ യുവാവ് ദുബൈയിൽ നിര്യാതനായി. മട്ടന്നൂർ പരിയാരത്തെ ഉച്ചമ്പള്ളി കമലയുടെയും കാഞ്ഞിരാടിലെ രാഘവൻ ചാലാടൻ്റെയും മകൻ രജീഷ് ഉച്ചമ്പള്ളി (39) യാണ് മരണമടഞ്ഞത്.ദുബൈയിൽ ജോലി ചെയ്തു കൊണ്ടിരിക്കെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു.
ഭാര്യ : കെ.പി റെൻസി (സിപിഎം ആണിക്കരി സെൻ്റർ ബ്രാഞ്ച് അംഗം, മഹിളാ അസോസിയേഷൻ, ഡി.വൈ.എഫ്ഐ പരിയാരം വില്ലേജ് കമ്മിറ്റി അംഗം). മക്കൾ : തൻവിൻ, അൻവിൻ സഹോദരി: രാജിത (നെല്ലൂന്നി).
.jpg)

