പരിയാരം ചിതപ്പിലെ പൊയിലിൽ ഓട്ടോ ടാക്സി അപകടത്തിൽപ്പെട്ട് 11 കുട്ടികൾക്ക് പരുക്കേറ്റു
തളിപ്പറമ്പ :കുപ്പം എം എം യു പി സ്കൂളിലെ കുട്ടികളെയും കൊണ്ടുപോവുകയായിരുന്ന ഓട്ടോ ടാക്സി നിയന്ത്രണം വിട്ട് മതിലിടിച്ച് 11 കുട്ടികൾക്ക് പരുക്കേറ്റു. പരിയാരം ചിതപ്പിലെ പൊയിലിലാണ് തിങ്കളാഴ്ച്ച വൈകിട്ട് അപകടം നടന്നത് വായാട് ,പുളിയൂൽ പ്രദേശത്തെ കുട്ടികളാണ് അപകടത്തിൽപ്പെട്ടത് തളിപ്പറമ്പ് ലൂർദ്ദിലും പരിയാരത്തെ കണ്ണൂർ മെഡികൽ കോളേജ് ആശുപത്രിയിലും പരുക്കേറ്റ കുട്ടികളെപ്രവേശിപ്പിച്ചു.
tRootC1469263">ഏഴാം ക്ലാസ് വിദ്യാർത്ഥിനി നജാ ഫാത്തിമ (12) യെ ലൂർദിലും നാലാം ക്ലാസ് വിദ്യാർത്ഥികളായറഫ, (9)ഫർസ (9) -ഹാദി മുഹമ്മദ് (9) മൂന്നാം ക്ളാസിലെ വിദ്യാർത്ഥിനിയായ കെ.സിഫാത്തിമ ( 9) ഇസ്ന ഫാത്തിമ (6) ഷിഫാൻ (12) ഫർഹാ ഫാത്തിമ(12) മൻഹ (5) മിൻഹ (5) ( ഇരുവരും യു.കെ.ജി )ഫാത്തിമ (10) എന്നീ കുട്ടികളെയാണ് കണ്ണൂർ പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത് ഓട്ടോ ടാക്സി ഡ്രൈവർ അബ്ദുൽ ഖാദർ വായാടി (55) ന് അപകടത്തിൽ പരുക്കേറ്റിട്ടുണ്ട്. ഇയാളും ചികിത്സ തേടിയിട്ടുണ്ട്. മതിലിന് ഇടിച്ച ആഘാതത്തിൽ ഓട്ടോ ടാക്സിയുടെ മുൻഭാഗം തകർന്നിട്ടുണ്ട്.
.jpg)


