കൂട്ടുപുഴയിൽ ഏഴു കിലോ കഞ്ചാവുമായി പരിയാരം സ്വദേശികളായ യുവാക്കൾ പിടിയിൽ

Youths from Pariyaram arrested with seven kilos of ganja in Koottupuzha
Youths from Pariyaram arrested with seven kilos of ganja in Koottupuzha

ഇരിട്ടി: കൂട്ടുപുഴയില്‍ പൊലിസ് നടത്തിയ വന്‍ കഞ്ചാവ് വേട്ടയിൽ രണ്ടു യുവാക്കൾ കുടുങ്ങി.ഏഴ് കിലോ കഞ്ചാവുമായി പരിയാരം സ്വദേശികളായ യുവാക്കളാണ് പിടിയിലായത്.കൂട്ടുപുഴ പൊലീസ് ചെക്ക്‌പോസ്റ്റില്‍ വാഹന പരിശോധനയ്ക്കിടയലാണ് ഏഴ് കിലോ കഞ്ചാവുമായി  യുവാക്കള്‍ പൊലീസ് പിടിയിലായത്.

tRootC1469263">

പരിയാരം സ്വദേശി തമ്പിലാന്‍ ജിന്‍സ്‌ജോണ്‍(25), പാച്ചേനി സ്വദേശി അഭിനവ്(25) എന്നിവരാണ് പിടിയിലായത്.ബംഗളുരു-പയ്യന്നൂര്‍ റൂട്ടില്‍ ഓടുന്ന ടൂറിസ്റ്റ് ബസില്‍ രണ്ട് ബാഗുകളില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്.ഇരിട്ടി പൊലീസും കണ്ണൂർ ജില്ലാ പോലീസ് മേധാവിയുടെ നിയന്ത്രണത്തിലുള്ള ഡാന്‍സാഫ് ടീമും സംയുക്തമായാണ് ഇവരെ പിടികൂടിയത്.തളിപ്പറമ്പിലും പരിയാരം, പയ്യന്നൂര്‍ പ്രദേശങ്ങളിലും വ്യാപകമായി കഞ്ചാവ് വിതരണം ചെയ്യുന്ന സംഘത്തിലെ മുഖ്യകണ്ണികളാണ് ഇരുവരുമെന്ന് പൊലിസ് അറിയിച്ചു.

Tags