പരിയാരം ഏര്യത്ത് വൻ കഞ്ചാവ് വേട്ട: വിൽപ്പനക്കാരൻ അറസ്റ്റിൽ

Large cannabis bust in Pariyaram area: Seller arrested
Large cannabis bust in Pariyaram area: Seller arrested

കണ്ണൂർ :പരിയാരംഎര്യം തെന്നത്ത് പൊലീസ് വൻ കഞ്ചാവ് വേട്ട നടത്തി.കുപ്രസിദ്ധ കഞ്ചാവ് വിൽപ്പനക്കാരൻ കെ ഷമ്മാസിന്റെ വീട്ടിൽ നിന്നാണ് രണ്ട് കിലോ 350 ഗ്രാം കഞ്ചാവ് പിടിച്ചത്.വീടിനകത്ത് അലമാരയിൽ സൂക്ഷിച്ച നിലയിലായിരുന്നു കഞ്ചാവ് ഉണ്ടായിരുന്നത്. പൊലീസിനെ കണ്ടയുടൻ പ്രതി ഷമ്മാസ് ഓടി രക്ഷപ്പെട്ടു.

തളിപ്പറമ്പ്, കാസർഗോഡ് എന്നിവിടങ്ങളിൽ എക്‌സൈസ് കേസുകളിൽ പ്രതിയാണ് ഷമ്മാസ്.ഈയാൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായി പൊലീസ് അറിയിച്ചു.പരിയാരം പൊലിസിന് കിട്ടിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിയാരം എസ്എച്ച്ഒ എം.പി.വിനീഷ് കുമാറിന്റെ നിർദേശാനുസരണം എസ്.ഐ.സനീദ്, എസ്‌ഐ കൃഷ്ണപ്രിയ, എഎസ്.ഐ ചന്ദ്രൻ, സീനിയർ സിവിൽ പോലീസ് ഓഫീസർ രജീഷ് പൂഴിയിൽ എന്നിവരുംലഹരി വിരുദ്ധ സ്‌ക്വാഡിലെ ഡാൻസാഫ് അംഗങ്ങളായ എസ്‌ഐ ബാബു, നിഷാന്ത്, ഗിരീഷ്, ഷിജു മോൻ, ബിനീഷ്, എന്നിവരും കഞ്ചാവ് പിടികൂടിയ സംഘത്തിലുണ്ടായിരുന്നു.

Tags