അവധിക്കാലം ആഘോഷമാക്കാം ; പ്രകൃതിയേയും മൃഗങ്ങളേയും അടുത്തറിയാൻ കുട്ടികൾക്കായി സമ്മർ ക്യാമ്പുമായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്ക്


ധർമശാല: സ്കൂൾ കുട്ടികളിൽ അവബോധം വളർത്തുന്നതിനായി പറശ്ശിനിക്കടവ് സ്നേക്ക് പാർക്കിൽ സമ്മർക്യാമ്പ് നടത്തുന്നു .നാലു മുതൽ പന്ത്രണ്ട് വയസ്സ് വരെ പ്രായമുള്ള കുട്ടികൾക്കായാണ് ഏഴ് ദിവസത്തെ സമ്മർക്യാമ്പ് നടത്തുന്നത് .ഏപ്രിൽ 21 നാണ് സമ്മർക്യാമ്പ് ആരംഭിക്കുന്നത് .
ഏപ്രിൽ 21 മുതൽ ഏപ്രിൽ 27 വരെ എം. വി. ആർ സ്നേക്ക് പാർക്ക് & സൂ പറശ്ശിനിക്കടവിൽ നടത്തുന്നതാണ്.വിവിധ മേഖലയിലെ പ്രമുഖർ നയിക്കുന്ന ക്ലാസുകൾ കുട്ടികൾക്കായി ഒരുക്കുന്നുണ്ട്
മൊബൈലിന്റെയും tvയുടെയും ലോകത്തു നിന്ന് പ്രകൃതിയേയും പക്ഷികളേയും മൃഗങ്ങളേയും അടുത്തറിയാനുള്ള അവസരമൊരുക്കുകയാണ് സമ്മർ ക്യാമ്പിന്റെ ലക്ഷ്യം എന്ന് സ്നേക്ക് പാർക്ക് ഡയറക്ടർ പ്രൊഫ. ഇ. കുഞ്ഞിരാമൻ അറിയിച്ചു. കുട്ടികളുടെ സർഗാത്മക ശേഷി ഉണർത്തുന്നതിനുള്ള വിവിധ പ്രവർത്തനങ്ങളും ക്യാമ്പിന്റെ ഭാഗമായി ഉണ്ടായിരിക്കും.

ജലഛായം, ഒറിഗാമി എന്നിവയിൽ പരിശീലനം, പക്ഷികൾ, ഉരഗങ്ങൾ , ചെടികൾ എന്നിവയെ കുറിച്ചുമുള്ള ക്ലാസ്സുകളും സംഘടിപ്പിക്കുന്നുണ്ട്.കൂടാതെ അബാക്കസ് സെഷനും പഠിക്കാൻ ശാസ്ത്രപരീക്ഷണങ്ങളോടു കൂടിയ സെഷനും ക്യാമ്പിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. നിർമ്മിത ബുദ്ധിയുടെ ഈ കാലഘട്ടത്തിൽ അവയുടെ സാദ്ധ്യതകൾ കുട്ടികൾക്ക് പരിചയപെടുത്തുന്നതിനായി ഈ മേഖലയിലെ വിദഗ്ദർ ക്ലാസുകൾ നയിക്കുന്നതാണ്.
വനം വന്യജീവി സംരക്ഷണ പ്രശ്നോത്തിരി , യോഗ ക്ലാസ്സുകൾ , ഹെൽത്ത് ചെക്കപ്പ് , കുട്ടികൾക്കായുള്ള കൗൺസിലിങ് ,തുടങ്ങിയവയും ക്യാമ്പിന്റെ സവിശേഷതകളാണ് ."ചമയം " എന്ന നാടക കളരിയും ക്യാമ്പിന്റെ ഭാഗമായി അരങ്ങേറും .ഇന്നത്തെ കേരളത്തിന്റെ സാമൂഹ്യ സാഹചര്യ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ NO DRUG NO WAR" എന്നതാണ് ക്യാമ്പയിൻ തീം .ക്യാമ്പിനെ കുറിച്ച് കൂടുതൽ അറിയുന്നതിനായും രജിസ്റ്റർ ചെയ്യുന്നതിനായും 9744611024 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ് .