ഇന്ത്യൻ സ്കൗട്ട് ആന്റ് ഗൈഡ് ഫെല്ലോഷിപ്പും നാഷണൽ ഗാദറിംങ്ങും പറശ്ശിനിക്കടവിൽ

Indian Scout and Guide Fellowship and National Gathering at Parasshinikadavu

കണ്ണൂർ:ഇന്ത്യൻ സ്കൗട്ട് ആന്റ് ഗൈഡ് ഫെല്ലോഷിപ്പ് 36-ാമത് ജനറൽ അസംബ്ലിയും 20-ാമത് നാഷണൽ ഗാദറിംങ്ങും  സപ്‌തംബർ 18 മുതൽ 20 വരെ പറശ്ശിനിക്കടവ് വിസ്മയ പാർക്കിൽ നടക്കുമെന്ന് എ കെ സജിത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു.18ന് വൈകുന്നേരം 3 മണിക്ക് വിസ്‌മയ ഓഡിറ്റോറിയത്തിൽ  സയ്യിദ് കിർമാനി (പ്രസിഡൻ്റ്)ൻ്റെ അധ്യക്ഷതയിൽ ജസ്റ്റീസ് കല്പേഷ് ജാവേദി പ്രോഗ്രാം ഉദ്ഘാടനം ചെയ്യുന്നത്.ഇന്ത്യൻ ക്രിക്കറ്റർ പത്മശ്രീ. സയ്യിദ് എം എച്ച് കിർമാനിയുടെ നേത്യത്വത്തിലാണ് ജന റൽ അസംബ്ലി നടക്കുന്നത്.

കണ്ണൂർ ഭാരത് സ്കൗട്ട്സ് ആൻറ് ഗൈഡ്‌സ് ദേശീയ ഓഫീസിൽ പ്രവർത്തിക്കുന്ന മുതിർന്ന ആളുകളുടെ സ്കൗട്ട്-ഗൈഡ് സംഘടനയായ ഇന്ത്യൻ സ്കൗട്ട് ഗൈഡ് ഫെല്ലോ ഷിപ്പിൻ്റെ 36-ാമത് ജനറൽ അസംബ്ലിയും 20-ാമത് നാഷനൽ ഗാദറിങ്ങ പറശ്ശിനക്കടവ് വിസ്‌മയ പാർക്ക് ഒഡിറ്റോറിയനടക്കുന്നത്‌.ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും റെയിൽവെസോണുകളിൽ നിന്നും നിശ്ചയിക്കപ്പെട്ടവരാണ് ജനറൽ അസംബ്ലിയിൽ പങ്കെടുക്കുന്നത് 260 പ്രതിനിധികളും 30 ഓളം ഓഫീഷ്യലുകളും ഏഴോളം വിദേശപ്രതിനിധികളുംപരിപാടിയിൽ പങ്കെടുക്കുന്നുണ്ട്.18ന് വൈകുന്നേരം 3 മണിക്ക് വിസ്‌മയ ഓഡിറ്റോറിയത്തിൽ ശ്രീ. സയ്യിദ് കിർമാനി (പ്രസിഡൻ്റ്)ൻ്റെ അധ്യക്ഷതയിൽ ജസ്റ്റീസ് കല്പേഷ് ജാവേദി പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. 

ജസ്റ്റീസ് ഗീതമിത്തൽ, ഇന്റർനാഷണൽ എസ്.ജി.എഫ്. പ്രസിഡൻ്റ് ഇൻ ചീഫ് ശ്രീ മാക് മെക്കി തുടങ്ങിയവർ സംസാരി ക്കും.  സെപ്റ്റംബർ 19ന് നടക്കുന്ന സ്പെഷ്യൽ സെലിബ്രോഷൻ  മന്ത്രി  സണ്ണിജോസഫ് ഉദ്ഘാടനം ചെയ്യും.ടികെ ഗോവിന്ദൻ മാസ്റ്റർ എം എൽ എ ഉൾപ്പെടെജില്ലയിലെ ഉദ്യോഗസ്ഥ പ്രമുഖരടക്കം തദവസരത്തിൽ പങ്കെടുക്കും. നാഷണൽ ഗാദറിഗിന്റെ ഭാഗമായി വിവിധ ക്ലാസ്സുകളും കൾച്ചറൽ പ്രോഗ്രാമുകളും അരങ്ങേറും. 20ന് സിറ്റി ടൂറോടുകൂടി കണ്ണൂർ കോട്ടയിൽ വെച്ച് പ്രോഗ്രാമുകൾ അവസാനിക്കും.കേരളത്തിൽ വച്ച് ആദ്യമായാണ് എസ്.ജിഎഫ്. നാഷനൽ ഗാദറിംഗും അസംബ്ലിയും നടക്കുന്നതെന്ന് സംഘാടകർ പറഞ്ഞു. പത്രസമ്മേളനത്തിൽ വർക്കിംഗ് ചെയർമാൻ ഡോ. ഷാഹുൽഹമീദ്, ജനറൽ കൺവീനർ  അനിൽകുമാർ, ,  അനിൽകിരൺ ടി.ജി.എന്നിവർ പങ്കെടുത്തു.

Tags