ഇനി പറശിനിക്കടവിന്റെ മുഖഛായ മാറും ; ബസ്സ്റ്റാന്റ് കോംപ്ലക്‌ സിനും കൺവൻഷൻ സെന്ററിനും മന്ത്രിസഭാ അനുമതി

The face of Parasinikkadav will now change; Cabinet approval for bus stand complex and convention center
The face of Parasinikkadav will now change; Cabinet approval for bus stand complex and convention center

തളിപ്പറമ്പ : ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടന വിനോദ സഞ്ചാര കേന്ദ്രമായ പറശ്ശിനിക്കടവിൽ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററും നിർമിക്കാൻ മന്ത്രിസഭാ അനുമതി.   27കോടി രൂപ ചെലവിൽ പറശ്ശിനി ബസ്‌സ്‌റ്റാൻഡ്‌ കോംപ്ലക്സ്, കൺവൻഷൻ സെന്റർ തുടങ്ങിയവ ഉൾപ്പെടുന്ന പദ്ധതി നടത്തിപ്പിന്‌ കിഫ്ബി പദ്ധതികളുടെ നിർവഹണ ഏജൻസിയായ ഇംപാക്ട് കേരളയെ ചുമതലപ്പെടുത്തിയാണ്‌ ബുധനാഴ്‌ച ചേർന്ന മന്ത്രിസഭായോഗം അനുതി നൽകിയത്‌. പറശിനിക്കടവിന്റെ മുഖഛായതന്നെമാറ്റുന്ന തരത്തിലുള്ള കോവർക്കിങ്‌ സ്‌പേസ്‌ ഉൾപ്പെടെ വിഭാവനംചെയ്‌ത പദ്ധതിക്കാണ്‌ എം വി ഗോവിന്ദൻ എംഎൽഎ മുഖേന അനുമതി തേടിയത് . 

tRootC1469263">


ബേസ്‌മെന്റ്‌ പാർക്കിങ്‌ ഉൾപ്പെടെ അഞ്ചുനിലകളിലായി 61,000ചതുരശ്ര അടിയിലാണ്‌ ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻഷൻ സെന്ററുമൊരുങ്ങുക. ബസ്‌സ്‌റ്റാൻഡിലെത്തിച്ചേരുന്ന ബസുകൾക്കെല്ലാം നിർത്തിയിടാനും യാത്രക്കാരെ കയറ്റുന്നതിനുമുള്ള പാർക്കിങ്‌ സൗകര്യവും ബസ്‌ബേയും സജ്ജീകരിക്കും. താഴത്തെ നിലയിലും ഒന്നാം നിലയിലും പൂർണമായും വാണിജ്യാവാശ്യത്തിനുളള അമ്പതോളം മുറികളാണുണ്ടാവുക. 

The face of Parasinikkadav will now change; Cabinet approval for bus stand complex and convention center
10 വിശ്രമമുറികളും രണ്ട്‌ വലിയ ഡോർമിറ്ററിയുമാണ്‌ രണ്ടാം നിലയിൽ. മൂന്നാം നിലയിൽ  ഗെയിമിങ്‌ സ്‌പേസ്‌, ഫുഡ്‌കോർഡ്‌, കൺവൻഷൻ സെന്ററും സെമി ഓപ്പൺ ടെറസുൾപ്പെടുന്ന കോവർക്കിങ്‌ സ്‌പേസും സജ്ജീകരിക്കും.  പറശ്ശിനി ബസ്‌സ്‌റ്റാൻഡ് മുതൽ പാലംവരെ റോഡിനിരുവശവും നടപ്പാതയും അലങ്കാര വിളക്കും ഒരുക്കി സൗന്ദര്യവൽക്കരണം നടത്തുന്നതിന്‌ നേരത്തെ എം വി ഗോവിന്ദൻ മാസ്‌റ്റർ എംഎൽഎ  2.84 കോടിരൂപ അനുവദിച്ചിരുന്നു.

 പറശ്ശിനി അമ്പലം മുതൽ മോറാഴ നീലിയാർ കോട്ടം വരെയുള്ള തീർഥാടന വഴിയുൾപ്പെടുന്ന വെള്ളിക്കീൽ പറശ്ശിനിക്കടവ് ടൂറിസം കോറിഡോറിന്‌ എട്ടുകോടിരൂപയുടെ പ്രവൃത്തിക്കും അനുമതിയായിട്ടുണ്ട്‌.  വിസ്മയ പാർക്ക്, സ്നേക്ക് പാർക്ക് നീലിയാർ കോട്ടം,  ധർമശാല ആർട് ഗ്യാലറി എന്നിവ ഈ കോറിഡോറിലുൾപ്പെടുന്നു. തീർഥാടകർക്കുൾപ്പെടെ താമസസൗകര്യമൊരുക്കാൻ സർക്കാർ വിശ്രമമന്ദിരത്തിന്‌ അഞ്ച്‌കോടിരൂപ വകയിരുത്തിയിരുന്നു. 

ആരോഗ്യവകുപ്പിന്റെ കൈയിലുള്ള 50 സെന്റ്‌ സ്ഥലം ഇതിനായി പൊതുമരാമത്ത് വകുപ്പിന് കൈമാറി.  പറശിനിയിലെ ബോട്ട് സർവീസ്‌ ശക്തിപ്പെടുത്താൻ  രണ്ട്‌ എസി ബോട്ടുകളും ഉടനെത്തും. ഇതിന്‌ രണ്ടുകോടിരൂപയും ബോട്ട്‌ജെട്ടി വിപുലീകരിക്കാൻ  മൂന്നരക്കോടി രൂപയും പറശ്ശിനിപുഴയുടെ തീരസംരക്ഷണത്തിന്‌ ഒരു കോടിരൂപയും അനുവദിച്ചിട്ടുണ്ട്‌. 

പറശ്ശിനിക്കടവ്‌ സാധാരണക്കാരുടെ തീർഥാടന–-വിനോദസഞ്ചാര കേന്ദ്രമാണ്‌. ഇവിടെയെത്തുന്ന ആയിരങ്ങളെ  സ്‌നേഹപൂർവം സ്വീകരിച്ച്‌ മതിയായ സൗകര്യങ്ങൾ നൽകി തീർഥാടന സൗകര്യങ്ങൾ ഒരുക്കേണ്ടത്‌ നമ്മുടെ കടമയാണ്‌. എൽഡിഎഫ്‌ സർക്കാർ മുൻകൈയിൽ നിരവധി പ്രവർത്തനങ്ങൾ അതിനായി നടത്തുന്നുണ്ട്‌. അക്കൂട്ടത്തിൽ പ്രധാനപ്പെട്ടതാണ്‌ നഗര സൗന്ദര്യവൽക്കരണവും ടൂറിസം കോറിഡോറും വിശ്രമമന്ദിരവും  ബസ്സ്റ്റാന്റ് കോംപ്ലക്‌സും കൺവൻെഷൻ സെന്ററുമെല്ലാം. നിലവിൽ പറശ്ശിനിയിലും  മുല്ലക്കൊടിയിലുമായി രണ്ട്‌ ഫ്‌ളോട്ടിങ്‌ റസ്‌റ്ററന്റുകളുമുണ്ട്‌. പറശ്ശിനിയുടെ മുഖഛായതന്നെ മാറ്റുന്ന ഇത്തരം പ്രവർത്തനങ്ങൾ തീർഥാടക ടൂറിസത്തിന്റെ അനന്ത സാധ്യതകളിലേക്കാണ്‌ വഴി തുറക്കുന്നതെന്ന് എം വി ഗോവിന്ദൻ എംഎൽഎ  പറഞ്ഞു  . 

Tags