പാപ്പിനിശേരിയില്‍ 10 ഗ്രാം ഹാഷിഷ് ഓയിലുമായി രണ്ട് പേര്‍ അറസ്റ്റില്‍

google news
gjgf


കണ്ണൂര്‍: വാഹനത്തില്‍ സൂക്ഷിച്ച ഹാഷിഷ് ഓയിലുമായി യുവാക്കള്‍ പിടിയില്‍. താണ മാണിക്കകാവിനു സമീപത്തെ മുഹമ്മദ് അനീസ് അലി(36), പാപ്പിനിശേരി അരോളിയിലെ ടി.പി.റാഹില്‍ (20) എന്നിവരെയാണ് വളപട്ടണം പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.പി. ഷൈനും സംഘവും  പിടികൂടിയത്. ഇവരുടെ കൈയില്‍ നിന്നും 10ഗ്രാം ഹാഷിഷ് ഓയില്‍ പിടിച്ചെടുത്തു.

ചൊവ്വാഴ്ച്ച  പുലര്‍ച്ചെ മൂന്നോടെ പോലീസ് രാത്രികാല പരിശോധനക്കിടെ പാപ്പിനിശേരി അരയാല റോഡ് കപ്പാലത്തിന് സമീപം സംശയാസ്പദമായ രീതിയില്‍ കണ്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് ഹാഷിഷ് ഒയില്‍ പിടികൂടിയത്. കാറിലെ മുന്‍വശത്തെ ഡാഷ്‌ബോര്‍ഡില്‍ ഒളിപ്പിച്ച നിലയിലായിരുന്നു. പ്രതികളെ പിടികൂടിയ സംഘത്തില്‍ എസ്‌ഐ ജെ.ഡി.മാത്യൂസ്, സിപിഒമാരായ പ്രജീഷ്, വിന്റോ ജോര്‍ജ് എന്നിവരുള്‍പ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.

Tags