കൊലക്കേസുൾപ്പെടെ നിരവധി കേസുകളിലെ പ്രതിയായ പാനൂർ സ്വദേശിയായ യുവാവിനെ കാപ്പ ചുമത്തി ജയിലിൽ അടച്ചു

A youth from Panur, accused in several cases including murder, has been charged with Kappa and sent to jail.
A youth from Panur, accused in several cases including murder, has been charged with Kappa and sent to jail.

 പാനൂർ :അമ്പലവയൽ  കവർച്ച കേസിലെ പ്രതിയായ യുവാവിനെ കാപ്പ ചുമത്തി അറസ്റ്റുചെയ്തു ജയിലിൽ അടച്ചു.
കണ്ണൂർ ജില്ല കളക്ടർ അരുൺ കെ വിജയൻ കരുതൽ തടങ്കലിന് ഉത്തരവിട്ട യുവാവാണ് അറസ്റ്റിലായത്.ഇതേ തുടർന്ന് ഒളിവിൽ കഴിഞ്ഞു വരികയായിരുന്ന പാനൂർ മൊകേരി സ്വദേശിയായ ടി.പി ശ്യാംജിത്തിനെയാണ് (32) കാപ്പ ചുമത്തി കണ്ണൂർ സെൻട്രൽ ജയിലിൽ അടച്ചത്.

tRootC1469263">

പാനൂർ പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ എം.വി ഷിജുവാണ് പ്രതിയെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കികണ്ണൂർ സെൻട്രൽ ജയിലിൽ  അടച്ചത്. സി.പി.എം പ്രവർത്തകനായ ന്യൂമാഹിയിലെ കണ്ണിപ്പൊയിൽ ബാബുവിൻ്റെ
കൊലപാതകം, നിരവധി അക്രമ കേസുകൾ കവർച്ച , പിടിച്ചു പറി തുടങ്ങിയ നിരവധി കേസുകളെ പ്രതിയായ ശ്യാംജിത്തിനെ  കണ്ണൂർ റേഞ്ച് ഡിഐജിയുടെ ഉത്തരവിൽ  ഒരു വർഷത്തേക്ക് കാപ്പ ചുമത്തി നാടുകടത്തിയിരുന്നു. ഈ സമയമാണ് പ്രതി വയനാട് അമ്പലവയൽ കവര്‍ച്ച നടത്തുന്നത്, തുടർന്നാണ് കണ്ണൂർ ജില്ലാ കളക്ടർ കരുതൽ തടങ്കൽ ഉത്തരവ് നൽകിയത്. 

തൃശ്ശൂരിൽ നിന്നും സെക്യൂരിറ്റി ജീവനക്കാരനെ  ആക്രമിച്ച കേസിൽ കസ്റ്റഡിയിലെടുത്ത  പ്രതിയെ പാനൂർ  പോലീസ് സ്റ്റേഷന് കൈമാറുകയായിരുന്നു.  ശ്യാംജിത്ത്  2023 ൽ കാപ്പാ നിയമപ്രകാരം ജയിലിൽ കരുതൽ തടങ്കലിൽ കഴിഞ്ഞിട്ടുള്ള പ്രതിയാണ് '

Tags