കണ്ണൂരിലെ പാനൂർ വിനയൻ വധ കേസ്; സി. പി എം പ്രവർത്തകന് ജീവപര്യന്തം തടവും പിഴയും

Panur Vinayan murder case; CPM activist sentenced to life imprisonment and fine

തലശേരി: പാനൂരിലെ ബി.എം.എസ്. പ്രവർത്തകനായി രുന്ന വിനയൻ (36) കൊലപാതകകേ സിൽ സി.പി.എം. പ്രവർത്തകന് ജീവപര്യന്തം തടവും പിഴയും. പാനൂർ ചമ്പാട്ടെ ജിമ്മിന്റ വിട ബി ബിജു (39) വിനെയാണ് തലശേരി മൂന്നാം അഡീഷണൽ ജില്ലാ സെഷൻസ് ജഡ്‌ജ് റൂബി.കെ.ജോസ് ജീവപര്യന്തം തടവിനും രണ്ട് ല  ക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ പ്രതിഒരു വർഷം തടവ്കൂടുതൽ അനുഭവിക്കണം.

2009 മാർച്ച് 12 ന് രാത്രി എട്ടുമണിക്ക് ചമ്പാട് കുറിച്ചിക്കരയിൽ വടക്കേച്ചാലിൽ രാഘവ ൻ്റെ മകൻ വി.സി. വിന യനെ (36) വെട്ടിക്കൊല പ്പെടുത്തിയെന്നാണ് കേ സ്. മറ്റ് പ്രതികളെ കുറ്റ ക്കാരല്ലെന്ന് കണ്ട് കോ ടതി നേരത്തെ വിട്ടയച്ചി രുന്നു.ഫസ്റ്റ് ക്ലാസ് മജിസ്ട്രേ റ്റു മാരായിരുന്ന പി.എസ്. നിഷി, നിക് സൺ ജോസഫ്, ഡോ.ഗിരിജാദേവി, പോലീസ് ഓഫീസർമാരായ ജയൻ ഡൊമ നിക്, രാമചന്ദ്രൻ,രവീന്ദ്രൻ, പി.കെ.സന്തോഷ് കുമാർ, പി.ബിജു രാ ജ്,പുരുഷോത്തമൻ, ടി.സി. സു രേഷ് ബാബു അനിൽകുമാർ, ജി ഷ. കെ.കെ.പി.ബിജു രാജ്, ഫോറൻസിക് സയൻ്റിസ്റ്റ്, അജീഷ്, വില്ലേ ജ് ഓഫീസർ ശാരംഗപാണി, യു.ഡി.ക്ലാർക്ക് മനോജ്, പ്രോപ്പർ ട്ടി ക്ലാർക്ക് ശിവദാസൻ, കെ.വി ജിലേഷ്, വി.പി. ദിലീപ് കുമാർ, കെ.ശ്രീജേഷ്,അമീൻ തുടങ്ങിയ വരാണ് പ്രോസിക്യൂഷൻ സാക്ഷികൾ. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ ജില്ലാ ഗവ.പ്ലീഡർ അഡ്വ.കെ.രൂപേഷ് ഹാജരായി

Tags