പാനൂരില്‍ നിയന്ത്രണം വിട്ട ജീപ്പ് വീട്ടുമുറ്റത്തേക്ക് മറിഞ്ഞ് ദമ്പതികള്‍ക്ക് പരുക്കേറ്റു

പാനൂര്‍:പാനൂരിനടുത്ത് പാറാട് ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് തലകീഴായി മറിഞ്ഞു നാദാപുരം സ്വദേശികളായ ദമ്പതികള്‍ക്ക് പരുക്കേറ്റു. ചൊവ്വാഴ്ച്ചരാവിലെ 7.15 നാണ് അപകടം.കെ. എല്‍18 ജെ. 7516 നമ്പര്‍ ബൊലേറോ ജീപ്പ് നിയന്ത്രണം വിട്ട് തലകീഴായി മറിയുകയായിരുന്നു. കൊളവല്ലൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിനും ടി പി ജി എം മെമ്മോറിയല്‍ യൂപി സ്‌കൂളിനും ഇടയ്ക്കായുള്ള വളവില്‍ നിന്നും ജീപ്പ് നിയന്ത്രണംതെറ്റി സമീപത്തെ നീളപ്പറമ്പത്ത് കുഞ്ഞമ്മദിന്റെ വീട്ടുമുറ്റത്തേക്ക് മറിയുകയായിരുന്നു. അപകടം രാവിലെയായതിനാല്‍ വന്‍ ദുരന്തമാണ് തലനാരിഴയ്ക്കു ഒഴിവായത്.
സ്‌കൂള്‍ കുട്ടികള്‍ അടക്കം സഞ്ചരിക്കുന്ന ഏറ്റവും തിരക്കേറിയ ജംഗ്ഷന്‍ കൂടിയാണിത്. ഉഗ്രശബ്ദത്തോടെയാണ് ജീപ്പ് താഴേക്ക് പതിച്ചത്. ജീപ്പിലുണ്ടായിരുന്ന വിലങ്ങാട് സ്വദേശി സജി തോമസ്, ഭാര്യ റെജി എന്നിവര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ മിംസ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. പരിക്ക് സാരമുള്ളതല്ല. കാസര്‍ക്കോട്ടെ ഭാര്യാ വീട്ടില്‍ നിന്നും നാദാപുരം വിലങ്ങാടേക്കുള്ള യാത്രയിലായിരുന്നു ദമ്പതികള്‍. ജീപ്പ് പൂര്‍ണമായും തകര്‍ന്ന നിലയിലാണ്.