പാനൂർ ചെണ്ടയാട് തെരുവുനായയുടെ ആക്രമണം

Panur Chendayad street dog attack

  പാനൂർ : ചെണ്ടയാട് കിഴക്കു വയൽ പ്രദേശത്ത് തെരുവുനായയുടെ വ്യാപക അക്രമം.  വഴിയാത്രക്കാരായ സ്ത്രീക്കും കുട്ടിക്കും നായയുടെ കടിയേറ്റു.  മൊട്ടപ്പമ്പത്ത് പ്രീത, വെളിച്ചമുള്ള പറമ്പത്ത് ഹൃദ്വിൻ എന്നിവർക്കാണ് ബുധനാഴ്ച്ച രാവിലെ കടിയേറ്റത്.

നായയ്ക്ക് പേവിഷബാധ സംശയിക്കുന്നതിനാൽ പ്രദേശവാസികൾ അതീവ ജാഗ്രത പാലിക്കണമെന്ന് പഞ്ചായത്ത് അധികൃതർ അറിയിച്ചു. പരിക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. 

tRootC1469263">

കഴിഞ്ഞ കുറെക്കാലമായി ചെണ്ടയാട് പ്രദേശത്ത് തെരുവ് നായ ശല്യം അതിരൂക്ഷമാണെന്ന് നാട്ടുകാർ പരാതിപ്പെട്ടു. തെരുവ് നായ ശല്യത്തിനെതിരെ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Tags